Wednesday, December 10, 2025
spot_img
More

    ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വിമൻസ് ഫോറം വാർഷിക സമ്മേളനം( THAIBOOSA 2025 ) ഈ ശനിയാഴ്ച ബിർമിംഗ് ഹാമിൽ.

    ഷൈമോൻ തോട്ടുങ്കൽ

    ബിർമിംഗ്ഹാം. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറം ദേശീയ കൺവെൻഷൻ ഈ ശനിയാഴ്ച( ഡിസംബർ 13 ) ബർമിംഗ്ഹാമിലെ ന്യൂ ബിങ്‌ലി ഹാളിൽ നടക്കും ,രൂപതയിലെ മുഴുവൻ ഇടവക /മിഷൻ /പ്രൊപ്പോസഡ് മിഷൻ കേന്ദ്രങ്ങളിൽ നിന്നും ഉള്ള വനിതാ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും .രാവിലെ 8 .30 ന് രെജിസ്ട്രേഷൻ നടപടികളോടെ ആരംഭിക്കുന്ന സമ്മേളനം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്യും വിമൻസ് ഫോറം രൂപതാ പ്രസിഡന്റ് ശ്രീമതി ട്വിങ്കിൾ റെയ്‌സൺ . അധ്യക്ഷത വഹിക്കും .തുടർന്ന് നടക്കുന്ന സിമ്പോസിയത്തിൽ രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട് , വിമൻസ് ഫോറം കമ്മീഷൻ ചെയർമാൻ റെവ ഫാ ജോസ് അഞ്ചാനിക്കൽ ,ഡയറക്ടർ റെവ സി ജീൻ മാത്യു എസ് എച്ച് , ശ്രീമതി ജോളി മാത്യു ,ഡോ ഷിൻസി മാത്യു ,ശ്രീമതി മെർലിൻ മാത്യു എന്നിവരും സംസാരിക്കും , ശ്രീമതി ഡിംപിൾ വർഗീസ് സ്വാഗതവും ഷീജാ ജേക്കബ് നന്ദി പ്രകാശനവും നടത്തും . സമ്മേളനത്തിന് ശേഷം അഭിവന്ദ്യ പിതാവിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പണം നടക്കും , സമ്മേളനത്തോടനുബന്ധിച്ച് വിമൻസ് ഫോറത്തിന്റെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് പ്രസിദ്ധീകരിക്കുന്ന സുവനീർ പ്രകാശനം , വിവിധ മത്സരങ്ങളിൽ സമ്മാനാർഹർ ആയവർക്കുള്ള സമ്മാന ദാനം ,പുതിയ ഭാരവാഹികളുടെ സ്ഥാനമേക്കൽ ചടങ്ങ് , വിവിധ റീജിയനുകളിൽ നിന്നുള്ള കലാപരിപാടികൾ എന്നിവയും നടക്കും , വിമൻസ് ഫോറം കമ്മീഷൻ ചെയർമാൻ റെവ ഫാ ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തിൽ ഡയറക്ടർ റെവ ഡോ സി ജീൻ മരിയ എസ് എച്ച് , ട്വിങ്കിൾ റെയ്‌സൺ അൽഫോൻസാ കുരിയൻ ഡിംപിൾ വർഗീസ് ,ഷീജാ ജേക്കബ് ,ഡോളി ജോസി എന്നിവരുടെ നേതൃത്വത്തിൽ ഉള്ള വിവിധ കമ്മറ്റികൾ പരിപാടികൾക്ക് നേതൃത്വം വഹിക്കും .

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!