നൈജീരിയ: നൈജീരിയായിലെ സെന്റ് മേരീസ് കാത്തലിക് സ്കൂളില്‍ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട 303 വിദ്യാര്‍ത്ഥികളില്‍ 100 പേര് മോചിതരായി. ക്രിസ്ത്യന്‍ അസോസിയേഷന് ഓഫ് നൈജീരിയ ആണ് ഇക്കാര്യം അറിയിച്ചത്. മോചനം സംബന്ധിച്ച മറ്റ് കാര്യങ്ങള്‍ വെളിപെടുത്തിയിട്ടില്ല.
നവംബര്‍ 21 നാണ് നൈജര്‍ സംസ്ഥാനത്തെ പാപ്പിരിയിലെ സെന്റ് മേരീസ് കാത്തലിക് സ്കൂളില്‍ നിന്ന് 303 വിദ്യാര്‍ത്ഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയ ദിവസം അമ്പതോളം വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടിരുന്നു. ബാക്കിയുള്ളവരെല്ലാം ഭീകരരുടെ കൈകളിലായിരുന്നു. അതില്‍ നിന്നാണ് 100 പേര് മോചിതരായിരിക്കുന്നത്.
2014 ലാണ് ഇതിനു മുമ്പ് വിദ്യാര്‍ത്ഥികളെ കൂട്ടത്തോടെ തട്ടിക്കൊണ്ടുപോയത്. ചിബോക്കിലെ സ്കൂളില്‍ നിന്ന് 200 ല്‍ അധികം പെണ്‍കുട്ടികളെയാണ് അന്ന് തട്ടിക്കൊണ്ടുപോയത്.