വത്തിക്കാന് സിറ്റി: ഗര്‍ഭിണിയായ കന്യകാമറിയത്തെ ചിത്രീകരിക്കുന്ന ‘ഗൗഡിയം’ എന്ന പേരിലുള്ള തിരുപ്പിറവി ദൃശ്യം ലെയോ പതിനാലാമന്‍ പാപ്പ സന്ദര്‍ശിച്ചു. ഡിസംബര്‍ 15 മുതല്‍ വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളിലാണ് തിരുപ്പിറവി ദൃശ്യം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കോസ്റ്റാറിക്കന്‍ ആര്‍ട്ടിസ്റ്റ് പോള സാന്‍സ് സോട്ടോയാണ് വത്തിക്കാന് ഈ തിരുപ്പിറവി ദൃശ്യം സമ്മാനിച്ചത്. മാര്‍പാപ്പ പോള സാന്‍സിന് നന്ദി പറഞ്ഞു.
ക്രിസ്മസിന്റെ സമാധാനസന്ദേശത്തോടൊപ്പം, ഗര്‍ഭധാരണത്തില്‍ നിന്ന് ജീവന്‍ സംരക്ഷിക്കുന്നതിനുള്ള അഭ്യര്‍ത്ഥനയും നടത്താന്‍ ആഗ്രഹിച്ച ആര്‍ട്ടിസ്റ്റിന്് ഞാന്‍ നന്ദി പറയുന്നു. പാപ്പ പറഞ്ഞു.
പ്രയാസകരമായ സാഹചര്യങ്ങളില്‍ നിരവധി അമ്മമാര്‍ക്ക് കത്തോലിക്കാ സംഘടനകള്‍ നല്‍കുന്ന പ്രാര്‍ത്ഥനയുടെയും പിന്തുണയുടെയും ഫലമായി ഗര്‍ഭഛിദ്രത്തില്‍ നിന്ന് രക്ഷിക്കപ്പെട്ട ഒരു ജീവനെയാണ് ഈ രംഗം ചിത്രീകരിക്കുന്നത് എന്നും മാര്‍പാപ്പ പറഞ്ഞു. ഗാഡിയം എന്ന വാക്കിന് സന്തോഷം എന്നാണ് അര്‍ത്ഥം.