നേപ്പല്‍സ്: ഇറ്റലിയിലെ നഗരമായ നേപ്പിള്‍സിന്റെ പേട്രണ്‍ സെയ്ന്റ് ജാനിയൂരിസിന്റെ രക്തം ദ്രാവകമാകുന്ന അത്ഭുതം വീണ്ടും ആവര്‍ത്തിച്ചു. പതിവുതെറ്റാതെയുള്ള ഈ അത്ഭുതം ഡിസംബര്‍ 16 നാണ് ആവര്‍ത്തിച്ചത്. വിശുദ്ധ ജാനിയൂരിയസിന്റെ തിരുനാള്‍ദിനത്തിലാണ് ഈ അത്ഭുതം നടന്നത്. പ്രാദേശികസമയം രാവിലെ 9.13 ന് രക്തം ദ്രാവകരൂപത്തിലാകുന്നതിന് ആരംഭം കുറിച്ചു. 10.05 ന് ദ്രാവീകരണം പൂര്‍ത്തിയായി. അതിരൂപത പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
വിശുദ്ധ ജാനിയൂരിസിന്റെ രക്തസാക്ഷിത്വദിനമായ സെപ്തംബര്‍ 19, തിരുശേഷിപ്പ് നേപ്പള്സിലേക്ക് കൊണ്ടുവന്ന മെയ് മാസത്തിലെ ആദ്യ ഞായറാഴച, തിരുനാള്‍ദിനമായ ഡിസംബര്‍ 16 എന്നീ ദിവസങ്ങളിലാണ് സ്ഥിരമായി വിശുദ്ധ ജാനിയൂരിസിന്റെ തിരുശേഷിപ്പായി സൂക്ഷിച്ചിരിക്കുന്ന രക്തം ദ്രാവകമായി മാറുന്ന അത്ഭുതം സംഭവിക്കുന്നത്. വിശുദ്ധന്റെ രക്തം ദ്രാവകരൂപത്തിലാകാത്തത് ദുശ്ശകുനമായിട്ടാണ് ഇറ്റലിക്കാര്‍ കരുതുന്നത്. 2020 ല്‍ പതിവിന് വിരുദ്ധമായി തിരുശേഷിപ്പ് ദ്രാവകമായി മാറിയിരുന്നില്ല.