വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ റേഡിയോയുടെ മലയാള വിഭാഗത്തിന് അറുപത് വര്‍ഷം. 1965 ലാണ് വത്തിക്കാന്‍ റേഡിയോ മലയാളവിഭാഗം ആരംഭിച്ചത്,. പോള്‍ ആറാമന്‍ പാപ്പ ഇന്ത്യ സന്ദര്‍ശിച്ചതിന്റെ പശ്ചാത്തലത്തില്‍ നടന്ന ചര്‍ച്ചകളുടെ ഭാഗമായാണ് മലയാളം റേഡിയോ പ്രവര്‍ത്തനം ആരംഭിച്ചത്, മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി എന്നീ ഇന്ത്യന്‍ഭാഷകളിലും ഈ വര്‍ഷം തന്നെ വത്തിക്കാന്‍ റേഡിയോ ആരംഭിച്ചിരുന്നു. 1931 ലാണ് വത്തിക്കാന്‍ റേഡിയോ ആരംഭിച്ചത്.
ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ ഭാഷകളില്‍ പ്രക്ഷേപണവും വാര്‍ത്താപ്രസിദ്ധീകരണവും നടത്തുന്ന ഒരു സ്ഥാപനമാണ് വത്തിക്കാന്‍ റേഡിയോ. അന്പത്തിയാറു ഭാഷകളില്‍ വത്തിക്കാന്‍ റേഡിയോ വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യുന്നുണ്ട്.