വത്തിക്കാന്‍സിറ്റി: തൊഴിലാളികളുടെ അന്തസ് ഉറപ്പുവരുത്തുകയും അവരുടെ ആവശ്യങ്ങളില്‍ സഹായമേകുകയും ചെയ്യണമെന്ന് ലെയോ പതിനാലാമന്‍ പാപ്പ. ഇറ്റലിയിലെ തൊഴില്‍മേഖലയില്‍ വിദഗ്ദോപദേശങ്ങള്‍ നല്കുന്ന അസോസിയേഷന് അംഗങ്ങള്‍ക്ക നല്കിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു പാപ്പ. തൊഴില്‍മേഖലകളില്‍ മനുഷ്യാന്തസ് മാനിക്കപ്പെടുന്നുവെന്നു ഉറപ്പാക്കുകയും തൊഴില്‍ദാതാക്കള്‍ക്കും തൊഴിലാളികള്‍ക്കുമിടയിലുള്ള ഇടനിലക്കാര്‍ എന്ന ഉത്തരവാദിത്തം ശരിയായ രീതിയില്‍ നിര്‍വഹിക്കാനും തൊഴിലിടങ്ങളില്‍ ഏവരുടെയും സുരക്ഷിതത്വം ഉറപ്പുവരുത്താനും പാപ്പ ആഹ്വാനം ചെയ്തു. പുതിയ കുടുംബങ്ങള്‍, കൊച്ചുകുട്ടികളുള്ള മാതാപിതാക്കള്‍, വയോധികരോ രോഗികളോ ആയ വ്യക്തികള്‍ ഉള്ള കുടുംബങ്ങള്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.