Monday, February 3, 2025
spot_img
More

    ‘നിങ്ങളുടെ ഹൃദയം മാതാവിന് കൊടുത്ത് മാതാവിന്റെ ഹൃദയം വാങ്ങി വിശുദ്ധ കുര്‍ബാന സ്വീകരിക്കുക’


    വിശുദ്ധ കുര്‍ബാന സ്വീകരണം ഒരു പതിവുചടങ്ങ് എന്നതിനപ്പുറം ആത്മീയതലത്തില്‍ അനുഭവവേദ്യമാകുന്നുണ്ടോ? ഇല്ലെങ്കില്‍ നാം എന്താണ് ചെയ്യേണ്ടത്?

    ഇതാ വാഴ്്ത്തപ്പെട്ട മറിയം ത്രേസ്യാക്ക് ഇക്കാര്യത്തില്‍ നമ്മെ സഹായിക്കാന്‍ കഴിയും. മറിയം ത്രേസ്യായുടെ ആ വാക്കുകള്‍ ഇങ്ങനെയാണ്.

    വിശുദ്ധ കുര്‍ബാനയില്‍ ആരെയാണ് സ്വീകരിക്കുന്നതെന്നറിയാമോ? യേശുവിനെ സ്വീകരിക്കാന്‍ പോകുമ്പോള്‍ നിങ്ങളുടെ ഹൃദയം മാതാവിന് കൊടുക്കുകയും മാതാവിന്റെ ഹൃദയം വാങ്ങുകയും ചെയ്യുക. മാതാവിനെ സ്‌നേഹിക്കുന്നതിന് പല കാരണങ്ങളുമുണ്ട്. മിശിഹാ ശിരസും നാം അവയവങ്ങളുമാണല്ലോ. അതിനാല്‍ മിശിഹായുടെയും നമ്മുടെയും അമ്മ ഒന്നുതന്നെ

    മറിയം ത്രേസ്യായ്ക്ക് പരിശുദ്ധ അമ്മയോട് അഗാധമായ ഭക്തിയും സ്‌നേഹവുമാമ് ഉണ്ടായിരുന്നത്. കുരിശുമരണം വരെ തന്റെ പുത്രനോടുകൂടി നിന്ന് വ്യാകുലം അനുഭവിച്ച പരിശുദ്ധ അമ്മയെ സ്‌നേഹിക്കാന്‍ നാം കടപ്പെട്ടിരിക്കുന്നുവെന്ന് മറിയം ത്രേസ്യാ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

    ചുരുക്കത്തില്‍ പരിശുദ്ധ മറിയത്തോടുള്ള ഭക്തിയും വണക്കവും ദിവ്യകാരുണ്യസ്വീകരണം കൂടുതല്‍ അനുഭവദായകമാക്കിത്തീര്‍ക്കും. ഉറപ്പ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!