Thursday, January 1, 2026
spot_img
More

    റോമിലെ മേജര്‍ ബസിലിക്കകളില്‍ പ്രത്യാശയുടെ ജൂബിലി വര്‍ഷത്തില്‍ തുറന്ന വിശുദ്ധ വാതിലുകള്‍ അടച്ചുതുടങ്ങി

    വത്തിക്കാന്‍ സിറ്റി: റോമിലെ മേജര്‍ ബസിലിക്കകളില്‍ പ്രത്യാശയുടെ ജൂബിലി വര്‍ഷത്തില്‍ തുറന്ന വിശുദ്ധവാതിലുകള്‍ അടച്ചുതുടങ്ങി. ഇതനുസരിച്ച് ഡിസംബര്‍ 25 ന് മേരി മേജര്‍ ബസിലിക്കയിലെ വിശുദ്ധവാതില്‍ അടച്ചു. ഡിസംബര്‍ 27 ന് വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസലിക്കയിലെയും ഡിസംബര്‍ 28 ന വിശുദ്ധ പൗലോസിന്റെ നാമധേയത്തിലുളള ബസിലിക്കയിലെയും വാതിലുകള്‍ അടയ്്ക്കും. ജനുവരി ആറിന് വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലെ വിശുദ്ധ വാതിലുകള്‍ അടയ്ക്കും.
    ഡിസംബര്‍ 27 ശനിയാഴ്ച പ്രാദേശികസമയം പതിനൊന്നിന് നടക്കുന്ന ചടങ്ങുകളില്‍ റോം രൂപതയ്ക്കുവേണ്ടിയുള്ള പരിശുദ്ധ പിതാവിന്റെ വികാര്‍ ജനറല്‍ കൂടിയായ കര്‍ദ്ദിനാള്‍ ബാള്‍ദോ റെയ്‌ന വിശുദ്ധവാതില്‍ അടയ്ക്കുന്ന ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും.
    1423ല്‍ മാര്‍ട്ടിന്‍ അഞ്ചാമന്‍ പാപ്പായാണ് ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി വിശുദ്ധ വാതില്‍ കടക്കുന്ന ചടങ്ങിന്റെ പ്രാധാന്യം ആദ്യമായി അവതരിപ്പിച്ചത്. 1499ലെ ക്രിസ്തുമസ് കാലത്ത് അലക്‌സാണ്ടര്‍ ആറാമന്‍ പാപ്പായാണ് വിശുദ്ധ പത്രോസിന്റെ ബസലിക്കയില്‍ ആദ്യമായി വിശുദ്ധ വാതില്‍ തുറന്നത്.


    Vinayak Nirmal (Biju Sebastian)

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!