Saturday, January 3, 2026
spot_img
More

    ഗർഭശ്ചിദ്രത്തിന് സമ്മതം, കോടതി വിധി ആശാങ്കാജനകം.

    കൊച്ചി: ഉദരത്തിൽ വളരുന്ന കുഞ്ഞിന്റെ ജീവന്റെ വളർച്ചതുടരണമോയെന്ന് തീരുമാനിക്കുവാനുള്ള അവകാശം ഭാര്യക്ക് മാത്രമാക്കി പരിമിതപ്പെടുത്തികൊണ്ടുള്ള പഞ്ചാബ് ഹരിയാന ഹൈകോടതിവിധിയിൽ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് ആശങ്ക രേഖപ്പെടുത്തി.
    ഭാര്യാഭർത്താക്കന്മാരുടെ വൈവാഹിക ജീവിതത്തിലെ വിവിധ തരത്തിലുള്ള പ്രശ്നങ്ങളും പ്രതിസന്ധികളും കുടുംബത്തിലെ
    അംഗങ്ങളുടെയും,മനഃ ശാസ്ത്രവിധക്തരുടെയും പിന്തുണയോടെ പരിഹരിക്കപ്പെടണം. അതിന് സമൂഹത്തിന്റെ ആത്മാർത്ഥമായ സഹക രണവും പ്രോത്സാഹനവും ആവശ്യമാണ്‌.
    എന്നാൽ ഭർത്താവിന്റെ സമ്മതം ഇല്ലാതെ ഭാര്യക്ക് മാത്രം ഗർഭശ്ചിദ്രം നടത്തുവാൻ അനുവദിക്കുന്ന വിധി ദൂരവ്യാപകമായ ഭവിഷത്തുകൾ സമൂഹത്തിൽ സൃഷ്ടിക്കുമെന്ന് പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ് ചെയർമാൻ സാബു ജോസ് പറഞ്ഞു.
    സ്ത്രീപുരുഷ ബന്ധത്തിലൂടെ സ്ത്രീ ശരീരത്തിൽ മനുഷ്യ ജീവന്റെ ആരംഭംകുറിക്കുന്നു. പിന്നീട് വ്യക്തിജീവിതത്തിൽ ഉണ്ടാകുന്ന താളപ്പിഴകൾ വിവാഹമോചനം അടക്കമുള്ള നടപടികളിലേയ്ക്ക് നീങ്ങുമ്പോൾ ദൈവംസൃഷ്ടിച്ച ജീവനെ നഷ്ടപ്പെടുത്തുവാനുള്ള ഏകപക്ഷിയമായ തീരുമാനം ദുഃഖം ഉളവാക്കുന്നതും, ഒഴിവാക്കപ്പെടേണ്ടതുമാണ്.
    ഒറ്റപ്പെട്ട ഇത്തരം കോടതിവിധികൾക്ക് മാധ്യമങ്ങൾ അമിത പ്രാധാന്യം നല്കരുതെന്നും, ജീവന്റെ സംസ്കാരം സജീവമാക്കുവാൻ പരിശ്രമിക്കണമെന്നും സാബു ജോസ് പറഞ്ഞു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!