വത്തിക്കാന്‍ സിറ്റി: വ്യക്തിപരമായ താല്പര്യങ്ങള്‍ക്കുവേണ്ടിയല്ല പൊതുനന്മയ്ക്കുവേണ്ടിയാണ് നാം ഇവിടെ ആയിരിക്കുന്നതെന്ന് കര്‍ദിനാള്‍മാരോട് ലെയോ പതിനാലാമന്‍ പാപ്പ. അസാധാരണ കണ്‍സിസ്റ്ററിയില്‍ പങ്കെടുത്ത കര്‍ദിനാള്‍മാരോട് സംസാരിക്കുകയായിരുന്നു പാപ്പ. വ്യക്തിപരമായ താല്പര്യങ്ങളോ ചിലപ്രത്യേക ഗ്രൂപ്പുകളുടെ അജന്‍ണ്ടയോ നാം ഇവിടെ പ്രോത്സാഹിപ്പിക്കുന്നില്ല.
സ്വര്‍ഗം ഭൂമിയെക്കാള്‍ ഉയര്‍ന്നതാണ്. നമ്മുടെ പദ്ധതികളും പ്രചോദനങ്ങളും നമ്മെ മറികടക്കുന്ന ഒരു വിവേചനത്തിന്, നമ്മുടെ പദ്ധതികളെയും പ്രചോദനങ്ങളെയും ഭരമേല്പിക്കുന്നതിനുവേണ്ടിയാണ് നാം ഇവിടെ ഒത്തുകൂടിയിരിക്കുന്നത്. ക്രിസ്തീയ സ്‌നേഹം ത്രിത്വപരവും ആപേക്ഷികവുമാണ് എന്ന് അനുസ്മരിച്ച പാപ്പ ഈ ദര്‍ശനത്തെ കൂട്ടായ്മയുടെ ആത്മീയതയുമായി ബന്ധിപ്പിച്ചു. നമ്മില്‍ വസിക്കുന്ന ത്രിത്വത്തിന്റെ രഹസ്യത്തെക്കുറിച്ചുള്ള ഹൃദയത്തിന്റെ ധ്യാനം എന്ന് നിര്‍വചിച്ച ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ വാക്കുകളെയും പാപ്പ ഉദ്ധരിച്ചു.
സഭയെ ഭരിക്കാനുള്ള ഉന്നതവും കഠിനവുമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ പരിശുദ്ധ പിതാവിന് പിന്തുണയും ഉപദേശവും നല്‍കുന്നതിനായിട്ടാണ് അസാധാരണമായ കണ്‍സിസ്റ്ററി പ്രത്യാശയുടെ ജൂബിലിക്ക് തൊട്ടുപിന്നാലെ നടത്തിയത്.