Monday, February 2, 2026
spot_img
More

    മനുഷ്യഭ്രൂണകലകള്‍ ഉപയോഗിച്ചു ഗവേഷണത്തിനുള്ള സാമ്പത്തികസഹായം അമേരിക്ക നിരോധിച്ചു

    മനുഷ്യഭ്രൂണകലകള്‍ അഥവാ human fetal tissue ഉപയോഗിച്ചുള്ള ഗവേഷണങ്ങള്‍ക്കു സാമ്പത്തികസഹായം നല്കുന്നത് അമേരിക്കയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് നിരോധിച്ചു. ജനുവരി 22 ന് അമേരിക്കയില്‍ നടന്ന മാര്‍ച്ച് ഫോര്‍ ലൈഫിനോട് അനുബന്ധിച്ചാണ് ഈ പ്രഖ്യാപനം. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യഭരണകാലത്ത് ഇതുസംബന്ധിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും ബൈഡന്‍ ഭരണകൂടം ആ വിലക്ക് നീക്കിയിരുന്നു. പ്രോലൈഫ് ഗ്രൂപ്പുകള്‍ പുതിയ തീരുമാനത്തെ സഹര്‍ഷം സ്വാഗതം ചെയ്തു. എന്നാല്‍ അബോര്‍ഷനിലൂടെയല്ലാതെയുള്ള ഗര്‍ഭം അലസലുകള്‍ക്കും മരിച്ചു നവജാതശിശുക്കളുടെ ഭ്രൂണകോശങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനും തുടര്‍ന്നും സാമ്പത്തികസഹായം നല്കുന്നതായിരിക്കുമെന്ന് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് അറിയിച്ചു. ഗര്‍ഭപാത്രത്തിലെ ജീവനെ ഉദ്ദേശ്യത്തോടെ കൊല്ലുന്നത് അല്ലാത്തതിനാലും ആകസ്മികമായോ സ്വാഭാവികമായോ ഉള്ള മരണത്തില്‍ നിന്നു സംഭവിക്കുന്നതിനാലുമാണ് ഇവയ്ക്ക് സാമ്പത്തികസഹായം നല്കുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!