ബുര്‍ക്കിനോ ഫാസോ: ഇസ്ലാമിക തീവ്രവാദികളുടെ നരനായാട്ടില്‍ അഞ്ചു ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. തീവ്രവാദികളുടെ ആക്രമണത്തില്‍ ആകെ 30 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇംഗ്ലണ്ട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബര്‍ണാബാസ് ഫണ്ട് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സെപ്തംബര്‍ 21, 28 തീയതികളിലായി നടന്ന ആക്രമണത്തിലാണ് ഈ മരണസംഖ്യ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
അടുത്തകാലംവരെ സമാധാനപൂര്‍വ്വമായ അന്തരീക്ഷത്തില്‍ കഴിഞ്ഞിരുന്ന ബുര്‍ക്കിനോ ഫാസോയില്‍ 2016 ല്‍ ഇസ്ലാമിക തീവ്രവാദികളുടെ കടന്നുവരവോടെയാണ് കലാപകലുഷിതമായത്. 2018 ല്‍ മാത്രം 137 അക്രമങ്ങള്‍ ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇസ്ലാമിക തീവ്രവാദമാണ് ഇവിടെ അസ്വസ്ഥതകള്‍ പരത്തുന്നത്.
1.5 മില്യന്‍ ആളുകള്‍ക്ക് ഇവിടെ സഹായം ആവശ്യമുണ്ടെന്ന് യുഎന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂന്നുലക്ഷത്തോളം ആളുകള്‍ ഇവിടെ നിന്ന് 2019 ല്‍ മാത്രം പലായനം ചെയ്തിട്ടുണ്ട്.