മാക്കാവു: പ്രശസ്തങ്ങളായ കത്തോലിക്കാ ദേവാലയങ്ങളുടെ അവശിഷ്ടങ്ങള്‍ കാണിച്ചുകൊണ്ടുള്ള പേട്രിയോട്ടിക് ലൈറ്റ് ഷോയ്‌ക്കെതിരെ കത്തോലിക്കാ രൂപത രംഗത്ത്.
സെന്റ് പോള്‍സ് ദേവാലയത്തിന്റെയും മറ്റും അവശിഷ്ടങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള മാക്കാവു ഗവണ്‍മെന്റ് ടൂറിസം ഓഫീസ് അവതരിപ്പിച്ച ലൈറ്റ് ഷോയ്‌ക്കെതിരെയാണ് രൂപത രംഗത്ത് വന്നിരിക്കുന്നത്. ചൈനയിലെ പ്രതീകങ്ങള്‍, ദേശീയപതാക എന്നിവയെല്ലാം ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്. സഭയെക്കുറിച്ച് തെറ്റായ ധാരണകള്‍ പകര്‍ന്നുനല്കുന്നു എന്നതാണ് ഇതിനെ എതിര്‍ക്കാന്‍ രൂപതയെ പ്രേരിപ്പിച്ചത്.