മരിയഭക്തരായവര്‍ക്കുപോലും ജപമാല പ്രാര്‍ത്ഥനയെക്കുറിച്ച് ചില സംശയങ്ങളുണ്ട്. അത് മാതാവിനോടുള്ള പ്രാര്‍ത്ഥനയാണെന്നാണ് പലരുടെയും ധാരണ. എന്നാല്‍ ജപമാല പ്രാര്‍ത്ഥന മാതാവിനോടുള്ള പ്രാര്‍ത്ഥനയല്ല എന്നാണ് ചില മരിയഭക്തരുടെ വിശദീകരണം. അത് ക്രിസ്തുവിന്റെ ജീവിതത്തെ ധ്യാനിക്കുന്ന പ്രാര്‍ത്ഥനയാണ്. ജപമാലയുടെ ഓരോ രഹസ്യങ്ങളിലൂടെയും നാം കടന്നുപോകുന്നത് സുവിശേഷത്തിലെ സംഭവങ്ങളെ അനുസ്മരിച്ചുകൊണ്ടാണ്.
ജപമാല ചൊല്ലി നാം പ്രാര്‍ത്ഥിക്കുന്നത് മാതാവിനോടുമല്ല മറിച്ച് മാതാവിന്റെമാധ്യസ്ഥം തേടിയാണ് നാം പ്രാര്‍ത്ഥിക്കുന്നത്. ഫാത്തിമായില്‍ മാതാവ് ്രപ്രത്യക്ഷപ്പെട്ടപ്പോള്‍ ഇടയവിശുദ്ധരോട് ആവശ്യപ്പെട്ടത് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാനായിരുന്നുവല്ലോ? അതുപോലെ മറിയം ത്രേസ്യക്കൊപ്പം മാതാവ് ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചിരുന്നതായും ജീവചരിത്രം പറയുന്നു. ഈ പ്രാര്‍ത്ഥനകളിലൂടെയെല്ലാം നാം മനസ്സിലാക്കുന്നത് ദൈവത്തോടായിരുന്നു ആ പ്രാര്‍ത്ഥനകള്‍ എന്നാണ്.
ഗബ്രിയേല്‍ മാലാഖ മാതാവിനെ അഭിസംബോധന ചെയ്ത വാക്കുകളാണ് നാം ജപമാലയില്‍ ഉപയോഗിക്കുന്നത്. ഓരോ ദശകത്തിന് ശേഷവും ചൊല്ലുന്ന ഫാത്തിമാപ്രാര്‍ത്ഥനയിലും നാം ദൈവത്തിനാണ് മഹത്വം കൊടുക്കുന്നത്.
ചുരുക്കത്തില്‍ ജപമാലയിലൂടെ നാം മാതാവിന്റെ മാധ്യസ്ഥംതേടുകയും ദൈവത്തോട് അടുക്കുകയുമാണ് ചെയ്യുന്നത്.