മുംബൈ: വരുന്ന ദേശീയ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ത്ഥികളോട് കൂടുതല്‍ സെമിത്തേരികള്‍ ആവശ്യപ്പെട്ടുകൊണ്ട് ക്രൈസ്തവര്‍ രംഗത്ത്. മുംബൈയിലെ ക്രൈസ്തവരാണ് ഇത്തരമൊരു ആവശ്യം സ്ഥാനാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. സ്ഥാനാര്‍ത്ഥികളോട് ഞങ്ങള്‍ ആവശ്യപ്പെടുന്നത് ഞങ്ങള്‍ക്ക് സെമിത്തേരിക്കായി സ്ഥലം അനുവദിക്കണമെന്നാണ്. കാസബെര്‍ അഗസ്റ്റ്യന്‍ റോയിട്ടറിനോട് സംസാരിക്കവെ ക്രൈസ്തവരുടെ ആവശ്യം വ്യക്തമാക്കി. ക്രൈസ്തവ സമൂദായത്തിന്റെ നിലവിലുള്ള വെല്ലുവിളി ജനപ്പെരുപ്പമാണ്. ഒരേ കല്ലറയില്‍ തന്നെ ഒന്നിലധികം പേരെ സംസ്‌കരിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. മുംബൈയില്‍ ആറു പൊതു ശ്മശാനങ്ങളാണ് നിലവിലുള്ളത്. മുന്‍ ഗവണ്‍മെന്റ് മുംബൈയിലെ ക്രൈസ്തവര്‍ക്ക് നല്കിയ വാഗ്ദാനങ്ങളിലൊന്ന് കൂടുതലായ സെമിത്തേരികള്‍ അനുവദിക്കാം എന്നതായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അത് സംഭവിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയ ഭരണാധികാരികളുടെ മുമ്പില്‍ ആവശ്യം ആവര്‍ത്തിച്ചുകൊണ്ട് മുംബൈയിലെ ക്രൈസ്തവര്‍ ഇറങ്ങിയിരിക്കുന്നത്. ക്രൈസ്തവമതപീഡനം ഇന്ത്യയില്‍ വ്യാപകമായിക്കൊണ്ടിരിക്കുമ്പോള്‍ ക്രൈസ്തവരുടെ മൃതശരീരം തങ്ങളുടെ പരിസരങ്ങളില്‍ അടക്കം ചെയ്യാന്‍ സമ്മതിക്കാത്ത ഹൈന്ദവഗ്രാമങ്ങളുമുണ്ട്.