Friday, March 20, 2026
spot_img
More

    യുദ്ധങ്ങളിലും പതറാതെ ലെബനോനില്‍ യേശുവിന്റെ ഭീമാകാരമായ രൂപത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

    ലെബനോനില്‍ എന്തു സംഭവിച്ചാലും ജനങ്ങളുടെ നോട്ടം യേശുവിലേക്കാണ്.
    അതുകൊണ്ടാണ് മിഡില്‍ ഈസ്റ്റിലെ ക്രിസ്തുവിന്റെ ഏറ്റവും വലിയ രൂപം ലെബനന്‍ നിര്‍മ്മിക്കുന്നത്.ലെബനനിലെ നിലവിലുള്ള വെല്ലുവിളികള്‍ നിര്‍മ്മാണ പ്രക്രിയയെയും തൊഴിലാളികളുടെ മനോവീര്യത്തെയും ആഴത്തില്‍ ബാധിച്ചിട്ടുണ്ടെങ്കിലും ക്രിസ്തുവിനെ പട്ടണത്തിന് മുകളില്‍ ഉയര്‍ത്തുന്നത് ആഴത്തിലുള്ള ആത്മീയ അര്‍ത്ഥം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.

    സിറിയയ്ക്കടുത്തുള്ള ക്രിസ്ത്യന്‍ അതിര്‍ത്തി പട്ടണമായ എല്‍ ക്വയില്‍ നിന്ന് ബെക്ക സമതലത്തിന് അഭിമുഖമായി ജബല്‍ അല്‍സാലിബില്‍- ‘കുരിശിന്റെ പര്‍വ്വത-ത്തിലാണ് കൂറ്റന്‍ രൂപം. . കഷ്ടപ്പാടുകളാല്‍ ദീര്‍ഘകാലമായി പരീക്ഷിക്കപ്പെടുന്ന ഒരു സമൂഹത്തിന്റെ വിശ്വാസം, സഹിഷ്ണുത, പ്രത്യാശ എന്നിവയുടെ പ്രതീകമാണ് ഈ രൂപം.

    5 മീറ്റര്‍ അടിത്തട്ടില്‍ സ്ഥാപിച്ചിരിക്കുന്ന രൂപത്തിന് 15 മീറ്റര്‍ ഉയരമുണ്ട്, ചുറ്റുമുള്ള പള്ളി ഘടന ഏകദേശം 23 മീറ്റര്‍ ഉയരത്തിലാണ്. സ്മാരകത്തിന് താഴെ ഒരു പുതിയ പള്ളിയും നിര്‍മ്മാണത്തിലുണ്ട്്. സ്റ്റീല്‍ ഫ്രെയിം, മോള്‍ഡഡ് സെര്‍ഫോം, സംരക്ഷണത്തിനായി ഫൈബര്‍ഗ്ലാസ് റെസിന്‍ എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ച ഈ രൂപം പ്രതികൂല കാലാവസ്ഥയെ നേരിടാന്‍ പര്യാപ്തമാണ്.
    തങ്ങളുടെ മാതൃരാജ്യത്തോടുള്ള അഗാധമായ വിശ്വാസത്തിനും സ്‌നേഹത്തിനും പേരുകേട്ട എല്‍ ക്വായിലെ ജനങ്ങള്‍ ഈ പദ്ധതിയെ ദൈവത്തിന്റെ നിരന്തരമായ സംരക്ഷണത്തിനും അനുഗ്രഹങ്ങള്‍ക്കുമുള്ള നന്ദിയുടെ പ്രവൃത്തിയായി കാണുന്നു. പൂര്‍ത്തീകരണ തിയതി അനിശ്ചിതത്തിലാണെങ്കിലും ദൈവികസംരക്ഷണത്തിന്റെ ഭാഗമായിട്ടാണ് ഈ രൂപത്തെ തദ്ദേശവാസികള്‍ കാണുന്നത്. 2025 ആദ്യമാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!