Tuesday, March 31, 2026
spot_img
More

    വിശുദ്ധനാട്; വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ ചെന്ന കര്‍ദിനാളിനെയും വൈദികനെയും പോലീസ് തിരിച്ചയച്ചു

    ജെറുസലേം: തിരുക്കല്ലറ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ ചെന്ന ജറുസലേം ലാറ്റിന്‍ പാത്രിയാര്‍ക്ക കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ലയെയും ഫ്രാന്‍സിസ്‌ക്കന്‍ വൈദികനായ ഫ്രാന്‍സെസ്‌ക്കോ ലെല്‍പ്പോയെയുമാണ് ഇസ്രായേല്‍ പോലീസ് തിരിച്ചയച്ചത്. വിശുദ്ധവാരത്തിന്റെ തുടക്കദിവസമായ ഓശാനഞായറാഴ്ച വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ ചെന്ന കര്‍ദിനാള്‍ക്കും വൈദികനുമാണ് പോലീസില്‍ നിന്ന് ഈ ദുര്യോഗമുണ്ടായത്. നൂറ്റാണ്ടുകള്‍ക്കു ശേഷമാണ് ഇങ്ങനയൊരു അനിഷ്ടസംഭവം വിശുദ്ധനാട്ടിലുണ്ടാകുന്നത്. രണ്ടുപേരെയും പോലീസ് തടഞ്ഞുനിര്‍ത്തുകയും തിരിച്ചുപോകാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. ബൈബിളില്‍ ജെറുസലേമിനെക്കുറിച്ച് ക്രിസ്തു വിലപിച്ചതുപോലെ ഒരിക്കല്‍ക്കൂടി ഈ ദിവസത്തെയോര്‍ത്ത് ക്രിസ്തു വിലപിക്കുമെന്ന് പാത്രിയാര്‍ക്ക പ്രതികരിച്ചു.

    ഇന്ന് യേശു ഒരിക്കല്‍ക്കൂടി ജെറുുശലേമിനെച്ചൊല്ലി കരയുന്നു. പ്രതീക്ഷയുടെയും ദുഃഖത്തിന്റെയും കൃപയുടെയും കഷ്ടപ്പാടുകളുടെയും അടയാളമായി തുടരുന്ന ഈ നഗരത്തെ ഓര്‍ത്ത് അവിടുന്ന് കരയുന്നു. സമാധാനത്തിന്റെ സമ്മാനം തിരിച്ചറിയാന്‍ കഴിയാതെ ഈ വിശുദ്ധ ഭൂമിയെച്ചൊല്ലി കരയുന്നു. അവസാനിക്കാത്തതായി തോന്നുന്ന ഒരു യുദ്ധത്തിന്റെ എല്ലാ ഇരകള്‍ക്കുമായി യേശു കരയുന്നുഃ ഭിന്നിച്ച കുടുംബങ്ങള്‍ക്കായി, തകര്‍ന്ന പ്രതീക്ഷകളെപ്രതി. എന്നാല്‍ യേശുവിന്റെ കണ്ണുനീര്‍ ഒരിക്കലും നിഷ്ഫലമല്ല. അവര്‍ നമ്മുടെ കണ്ണുകള്‍ തുറക്കുകയും നമ്മെ വെല്ലുവിളിക്കുകയും സത്യം വെളിപ്പെടുത്തുകയും ചെയ്യുന്നു. പാത്രിയാര്‍ക്ക കുറിച്ചു.

    ഇസ്രായേലിലെ സാധാരണക്കാര്‍ക്കെതിരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിരോധനം ഏര്‍പ്പെടുത്തിയത് എന്നാണ് ഇസ്രായേല്‍ ഭരണകൂടം അറിയിച്ചിരിക്കുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!