Thursday, April 2, 2026
spot_img
More

    ദൈവകരുണയുടെ തിരുനാളിന് ഒരുങ്ങാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം

    ദൈവകരുണയുടെ തിരുനാള്‍ ആഗോളസഭ ഏപ്രില്‍ 12 ന് ആചരിക്കുകയാണ്. വിശുദ്ധ ഫൗസ്റ്റീനയ്ക്ക് ഈശോ നല്കിയ വെളിപെടുത്തലുകള്‍ അനുസരിച്ചാണ് ദൈവകരുണയുടെ തിരുനാളിന് സഭയില്‍ ആരംഭം കുറിക്കപ്പെട്ടത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് സഭയില്‍ ഇങ്ങനെയൊരു തിരുനാള്‍ ഉദ്ഘാടനം ചെയ്തത്. ദൈവത്തിന്റെ കരുണയില്‍ ആശ്രയിക്കാന്‍ ആഹ്വാനം ചെയ്യുന്ന തിരുനാളാണ് ദൈവകരുണയുടെ തിരുനാള്‍. ദൈവത്തിന്റെ അനന്തമായ കരുണ നമുക്ക് ലഭിക്കുന്ന ദിവസം കൂടിയാണ് അന്നേ ദിവസം. തന്റെ ഡയറിയുടെ 1784 ാമത്തെ പാരഗ്രാഫില്‍ വിശുദ്ധ ഫൗസ്റ്റീന ഈശോ തന്നോട് പറഞ്ഞ കാര്യങ്ങളെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്: ഏറ്റവും വലിയ പാപിക്ക് ഏറ്റവും വലിയ വിശുദ്ധനാകുന്നതിന് എന്റെ കരുണയില്‍ ശരണപ്പെട്ടാല്‍ മതിയാവും. ഇപ്രകാരമുള്ള കരുണയില്‍ ആശ്രയിക്കാനുള്ള ദിവസങ്ങളാണ് വരാന്‍ പോകുന്നത്. ഇതിനായി നാം ചെയ്യേണ്ടത് ദൈവകരുണയുടെ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുകയാണ്. ദു:ഖവെള്ളിയാഴ്ച മുതല്ക്കാണ് നാം ദൈവകരുണയുടെ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കേണ്ടത്.
    തിരുനാള്‍ ദിനത്തിലോ, അതിനു മുമ്പോ നല്ല കുമ്പസാരം നടത്തി ദൈവകരുണയില്‍ പൂര്‍ണ്ണമായും ആശ്രയിക്കുക,
    ദൈവകരുണയുടെ ഛായാചിത്രം ആഘോഷമായി ആശീര്‍വദിക്കുകയും പരസ്യമായി വണങ്ങുകയും ചെയ്യുക, യോഗ്യതയോടെ ദിവ്യകാരുണ്യം സ്വീകരിക്കുക, ഏതെങ്കിലും ഒരു കാരുണ്യപ്രവൃത്തി ചെയ്ത് കര്‍ത്താവിനു കാഴ്ചവയ്ക്കുക എന്നിവയെല്ലാം ഇതോട് അനുബന്ധിച്ച് നാം ചെയ്യേണ്ടതുണ്ട്, ദൈവകരുണയുടെ നൊവേന മരിയന്‍പത്രത്തില്‍ നാളെ മുതല്‍ പ്രസിദ്ധീകരിച്ചുതുടങ്ങുകയാണ്.
    കൃപയുടെ കടലില്‍ നമുക്ക് മുങ്ങിനിവരാം. ദൈവകരുണയുടെ നൊവേനയെക്കുറിച്ച് അറിയില്ലാത്തവര്‍ക്ക് അതു നമുക്ക് പറഞ്ഞുകൊടുക്കാം. അവര്‍ക്ക് ഈ നൊവേന ഷെയര്‍ ചെയ്തുകൊടുക്കുകയും ചെയ്യാം. നമുക്കെല്ലാവര്‍ക്കും ഈശോയുടെ കരുണയില്‍ ആശ്രയിക്കാം. ദൈവകരുണയുടെ ഛായാചിത്രത്തിന് ഈ ദിവസങ്ങളില്‍ നമ്മുടെ വീടുകളില്‍ പ്രത്യേകസ്ഥാനം നല്കി അലങ്കരിക്കുന്നതും നല്ലതാണ്. ആ ചിത്രത്തെ നോക്കി ഈശോയേ അങ്ങയില്‍ ഞാന്‍ ശരണപ്പെടുന്നുവെന്ന് ഏറ്റുപറഞ്ഞു പ്രാര്‍ത്ഥിക്കുകയും ചെയ്യാം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!