നരകം എന്ന ചിന്ത തന്നെ നമ്മെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. ഭൂമിയിലെ തെറ്റുകള്‍ക്കു മരണശേഷമുള്ള ശിക്ഷ അനുഭവിക്കുന്ന ഒരു സ്ഥലം എന്നാണ് അതേക്കുറിച്ചുള്ള ഏറ്റവും എളുപ്പമായ ചിന്ത.
പക്ഷേ നരകത്തില്‍ ചിലര്‍ മറ്റുള്ളവരെക്കാള്‍ കൂടുതല്‍ ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുമെന്നാണ് ദൈവശാസ്ത്രജ്ഞനായ ജോണ്‍ പൈപ്പര്‍ പറയുന്നത്. കൂടുതല്‍ ലഭിച്ചവനില്‍ നിന്ന് കൂടുതല്‍ ചോദിക്കപ്പെടും എന്ന തിരുവചനമാണ് അദ്ദേഹം അതിനായി ഉദ്ധരിക്കുന്നത്.
കൂടുതല്‍ അറിവുംവെളിച്ചവും സമ്പത്തും സത്യവും ഉള്ളവന്‍ അതനുസരിച്ച് ജീവിക്കാതിരുന്നാല്‍ അത്തരക്കാര്‍ കൂടുതല്‍ ശിക്ഷയ്ക്ക് അര്‍ഹരാകും. ദൈവം നമുക്ക് അര്‍ഹിക്കുന്നതിലേറെ ദയയും സ്‌നേഹവും തന്നിട്ടുണ്ട്.
എന്നാല്‍ നമ്മുടെ അവിശ്വാസവും പാപവും മൂലം അതിനോട് നാം മറുതലിക്കുന്നു. ഇത്തരക്കാര്‍ നരകത്തില്‍ കൂടുതല്‍ ശിക്ഷയ്ക്ക് അര്‍ഹരായേക്കാം. ഓരോ ദിവസവും അല്ലെങ്കില്‍ ദിവസം കഴിയും തോറും ദൈവത്തിന്റെ കരുണയ്ക്ക് പുറം തിരിഞ്ഞുനടക്കുന്നവരും ദൈവനിന്ദ നടത്തുന്നവരും കൂടുതല്‍ ശിക്ഷ നേടിയെടുത്തേക്കാം എന്ന് അദ്ദേഹം വിശ്വസിക്കുന്നു.
ബദ്‌ലഹേം കോളജ് ആന്റ് സെമിനാരിയിലെ ചാന്‍സലറും പ്രഫസറുമാണ് പാസ്റ്റര്‍ ജോണ്‍.