ഇസ് ലമാബാദ്: മതപരമായ വിവേചനത്തില്‍ നിന്നും ചൂഷണം, പീഡനം , അക്രമം എന്നിവയില്‍ നിന്നും രക്ഷപ്പെടാനായി ക്രൈസ്തവര്‍ തങ്ങളുടെ മക്കള്‍ക്ക് മുസ്ലീം പേരുകള്‍ നല്കുന്നതായി പാക്കിസ്ഥാന്‍ മെത്രാന്റെ വെളിപെടുത്തല്‍. ക്രൈസ്തവര്‍ മാത്രമല്ല പാക്കിസ്ഥാനിലെ ഇതര ന്യൂനപക്ഷങ്ങളും ഇതേ രീതിയാണ് അവലംബിക്കുന്നത്. ബിഷപ് സാംസണ്‍ ഷുക്കാര്‍ഡിയനാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
സ്‌കൂളുകളില്‍ മതന്യൂനപക്ഷങ്ങള്‍ വിവിധതരത്തിലുള്ള വിവേചനങ്ങള്‍ നേരിടുന്നുണ്ട്. ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗമെന്ന നിലയിലാണ് അവര്‍ മുസ്ലീം പേരുകള്‍ സ്വീകരിച്ചിരിക്കുന്നത്. അതുപോലെ പാഠപുസ്തകങ്ങളില്‍ ന്യൂനപക്ഷങ്ങളെക്കുറിച്ച് തെറ്റിദ്ധാരണാജനകമായ വിവരങ്ങളാണ് ചേര്‍ത്തിരിക്കുന്നത്. തന്മൂലം മതമൗലികവാദികള്‍ വിശ്വസിക്കുന്നത് ഇസ്ലാമാണ് പൂര്‍ണ്ണതയുള്ള ഒരേയൊരു മതം എന്നാണ്.
ക്രൈസ്തവര്‍ മതപീഡനങ്ങളെ ഭയന്നാണ് ഇവിടെ ജീവിക്കന്നത്. പാശ്ചാത്യനാടുകളില്‍ നിന്ന് വന്നവര്‍ എന്നാണ് ക്രൈസ്തവരെക്കുറിച്ച് മുസ്ലീമുകള്‍ ധരിച്ചിരിക്കുന്നതു എന്നും അദ്ദേഹം പറഞ്ഞു.