Monday, April 21, 2025
spot_img
More

    ജപമാല വഴി ജീവിതത്തില്‍ ലഭിക്കുന്ന നന്മകള്‍


    ദൈവദാസനായ ഫുള്‍ട്ടന്‍ ജെ ഷീന്‍ ജപമാല പ്രാര്‍ത്ഥനയെ കണക്കാക്കിയിരുന്നത് ഏറ്റവും മികച്ച തെറാപ്പിയായിട്ടായിരുന്നു. ശാരീരികവും മാനസികവും ആത്മീയവുമായ നന്മകള്‍ ഓരോ ജപമാല പ്രാര്‍ത്ഥനയിലൂടെയും ലഭിക്കുന്നുവെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു.

    ഇതുപോലെ അനേകര്‍ ജപമാല പ്രാര്‍ത്ഥനയിലൂടെ തങ്ങളുടെ ജീവിതത്തിന് ആവശ്യമായ ശാരീരികവും മാനസികവും ആത്മീയവുമായ നന്മകള്‍ സ്വീകരിച്ചിട്ടുമുണ്ട്. കുടുംബത്തില്‍ നിന്ന് പകര്‍ന്നുകിട്ടിയ ജപമാല പ്രാര്‍ത്ഥനയോടുള്ള ഭക്തി ജീവിതത്തില്‍ ഉടനീളം കൊണ്ടുനടക്കുന്നവരുമുണ്ട്.

    ഇതാ ജപമാല പ്രാര്‍ത്ഥനയിലൂടെ ലഭിക്കുന്ന ചില നന്മകള്‍

    ജപമാല സമാധാനം നല്കുന്നു

    മനസ്സില്‍ പലവിധകാര്യങ്ങളുമോര്‍ത്ത് സമാധാനം നഷ്ടപ്പെട്ടവരോ അല്ലെങ്കില്‍ ആ്ത്മാവില്‍ ശൂന്യത അനുഭവിക്കുന്നവരോ ആയവര്‍ക്ക് ഏറെ സമാധാനം നല്കുന്ന പ്രാര്‍ത്ഥനയാണ് ജപമാല.

    വിശ്വാസം പുതുക്കുന്നു

    വിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ സഹായകമായ പ്രാര്‍ത്ഥനയാണ് ജപമാല. എല്ലാ പുണ്യങ്ങളും ഇതിലൂടെ നമുക്ക് ലഭിക്കുന്നുവെന്ന് പരിശുദ്ധ കന്യാമറിയം വാഗ്ദാനം നല്കിയിട്ടുമുണ്ട്.ദൈവത്തില്‍ നിന്ന് നന്മകള്‍ വാങ്ങിലഭിക്കുവാന്‍ ജപമാലയ്ക്ക് കഴിവുണ്ട്

    പാപങ്ങളോട് പോരാടാന്‍ ശക്തി നല്കുന്നു

    ജന്മപാപമില്ലാത്തവളായിരുന്നു പരിശുദ്ധ കന്യാമറിയം. അതുകൊണ്ടുതന്നെ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുമ്പോള്‍ പാപങ്ങളെ നേരിടാനും കീഴടക്കാനുമുള്ള വലിയ ശക്തി അമ്മ വഴി നമുക്ക് ലഭിക്കുന്നു. തിന്മയ്ക്കു എതിരെയുള്ള വലിയ ആയുധമാണ് ജപമാലയെന്ന് പരിശുദ്ധ മറിയം പറയുന്നു.

    കൂദാശകളിലേക്ക് അടുപ്പിക്കുന്നു

    ജപമാല പ്രാര്‍ത്ഥനയിലൂടെ നാം ദൈവത്തോട് കൂടുതല്‍ അടുക്കുന്നു. കൗദാശികജീവിതത്തില്‍ ശക്തിപ്രാപിക്കാന്‍ അത് കാരണമാകുന്നു.

    ഭൗതികമായ നന്മകള്‍ നല്കുന്നു

    ആത്മീയമായ നന്മകള്‍ക്കൊപ്പം ഭൗതികമായ നിരവധി നന്മകളും ജപമാലയിലൂടെ നമുക്ക് ലഭിക്കുന്നു.
    ചുരുക്കത്തില്‍ നമ്മുക്ക് ആവശ്യമായ എല്ലാ നന്മകളും ലഭിക്കുന്ന ശക്തിയേറിയ പ്രാര്‍ത്ഥനയാണ് ജപമാല. ആ പ്രാര്‍ത്ഥനയെ നമുക്കെന്നും കൂട്ടുപിടിക്കാം. ഒക്ടോബറില്‍ മാത്രമല്ല എല്ലായ്‌പ്പോഴും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!