Thursday, October 10, 2024
spot_img
More

    അനുഗ്രഹ റീട്രീറ്റ് സെന്റര്‍ എങ്ങനെയാണ് അനുഗ്രഹമായി മാറിയത്? ഇതാ ഈ വാക്കുകള്‍ കേള്‍ക്കൂ

    വയനാട്: ദൈവവചനശുശ്രൂഷയ്ക്കായി ദൈവം ഓരോ ദേശങ്ങളില്‍ നിന്നും ഓരോ അഭിഷിക്തരെ ഓരോരോ അവസരങ്ങളിലായി ഉയര്‍ത്തിക്കൊണ്ടുവരാറുണ്ട്. കാലങ്ങളായി നാം കണ്ടുവരുന്നതാണ് അത്.

    ഇപ്പോള്‍ പുതിയ കാലത്തിന്റെ പ്രവാചകരായി നിരവധി അഭിഷേകമുള്ള അഭിഷിക്തരെയും നാം കണ്ടുകൊണ്ടിരിക്കുന്നു. ആ നിരയിലേക്ക് ഏറ്റവും ഒടുവിലായി ദൈവംവിളിച്ചു പേരു ചേര്‍ത്തിരിക്കുന്ന വ്യക്തിയാണ് വയനാട് അനുഗ്രഹ റീട്രീറ്റ് സെന്ററിലെ ഫാ. മാത്യു വയലമണ്ണില്‍ സിഎസ്ടി.

    അച്ചനെ സ്വദേശത്തും വിദേശത്തും പോപ്പുലറാക്കിയത് പുതിയ കാലത്തിന്റെ സാങ്കേതികവിദ്യകളായ യുട്യൂബും ഫേസ്ബുക്കും മറ്റുമാണ്. ഇന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളിലെ് മലയാളികള്‍ അച്ചന്റെ ശുശ്രൂഷകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരിക്കുന്നു. എന്നാല്‍ എങ്ങനെയാണ് അച്ചന്റെ ഈ ശുശ്രൂഷകള്‍ ലോകത്തിന്റെ ഓരോ മുക്കിലുംമ ൂലയിലും എത്തിയത് ? അക്കാര്യം അറിയുമ്പോള്‍ അതിന്റെ പിന്നിലെ ദൈവകരം നമുക്ക് വ്യക്തമാകും.

    അടുത്തയിടെ വൈറലായ ഒരു പോസ്റ്റിലൂടെയാണ് അനുഗ്രഹ റീട്രീറ്റ് സെന്റര്‍ എന്ന, അധികം പേരും അറിഞ്ഞിട്ടില്ലാത്ത ഒരു ധ്യാനകേന്ദ്രം ഇന്ന് പ്രശസ്തമായിക്കൊണ്ടിരിക്കുന്നതിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തപ്പെട്ടത്. മാത്യു അച്ചന്‍ പരിചയപ്പെടുത്തിയപ്രകാരം സനൂപ് എന്ന ചെറുപ്പക്കാരനാണ് അക്കാര്യം വിശദീകരിച്ചത്.

    പത്തോ ഇരുനൂറോ പേര്‍ മാത്രം പങ്കെടുക്കുന്നതായിരുന്നു തുടക്കത്തില്‍ അനുഗ്രഹയിലെ ശുശ്രൂഷകള്‍. അന്ന് വടുവന്‍ചാലിന് അപ്പുറം ഈ ധ്യാനകേന്ദ്രത്തെക്കുറിച്ച് ആര്‍ക്കും അറിഞ്ഞുംകൂടായിരുന്നു. അച്ചന്റെ ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ സ്ഥിരമായി ഒരു ചെറുപ്പക്കാരനെത്താറുണ്ടായിരുന്നു.സനൂപ് എന്നായിരുന്നു അവന്റെ പേര്.

    ദൈവത്തിന് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണെമെന്ന് ആഗ്രഹിച്ച് നടന്നിരുന്ന വീഡിയോ എഡിറ്റിംങും ക്യാമറയും കൈകാര്യം ചെയ്യാന്‍ അറിവുള്ള ചെറുപ്പക്കാരന്‍. അക്കാലത്ത് സനൂപിന്റെ പ്രധാനപ്പെട്ട ജോലി ശാലോം പോലെയുള്ള സ്പിരിച്വല്‍ ചാനലുകളിലേക്ക് ജോലിക്കുവേണ്ടിയുള്ള അപേക്ഷ അയ്ക്കലായിരുന്നു. എല്ലാ അപേക്ഷയിലും ഒരു കാര്യംസനൂപ് പ്രത്യേകമായി പരാമര്‍ശിച്ചിരുന്നു.

    ശമ്പളം കുറവായാലും സാരമില്ല. ജോലി തരണം. കാരണം എനിക്ക് ദൈവത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണം. അവിടുത്തെ വചനം ലോകത്തെ അറിയിക്കണം.

    പക്ഷേ ഒരിടത്തു നിന്നും സനൂപിന് ആശാവഹമായ മറുപടികള്‍ കിട്ടിയില്ല. അപ്പോഴൊക്കെ അനുഗ്രഹയിലെ സ്ഥിരം ശ്രോതാവായിരുന്നു സനൂപ്. അതിനിടയില്‍ ധ്യാനത്തില്‍ പങ്കെടുക്കുന്ന വരുടെ എണ്ണം വര്‍ദ്ധിച്ചുതുടങ്ങി. അപ്പോള്‍ പുറമേയ്ക്കുള്ളവരുടെ സൗകര്യാര്‍ത്ഥം സിസിടിവി സ്ഥാപിക്കാന്‍ അന്നത്തെ ഡയറക്ടറായ സോജി അച്ചന്‍ സനൂപിനോട് ആവശ്യപ്പെട്ടു.

    അങ്ങനെ കുറെനാളുകള്‍കടന്നുപോയപ്പോള്‍ മാത്യു അച്ചന്റെ ഒരു ടോക്ക് സനൂപ് അച്ചന്റെ അനുവാദമില്ലാതെ യൂട്യബില്‍ അപ് ലോഡ് ചെയ്തു. ഇക്കാര്യം എങ്ങനെയോ അച്ചന്‍ അറിഞ്ഞു. അച്ചന്‍ വെറുതെ യൂട്യൂബില്‍ നോക്കിയപ്പോള്‍ അതില്‍ കണ്ട വ്യൂവേഴ്‌സിന്റെ എണ്ണം 1 K എന്നായിരുന്നു.

    അച്ചന്‍ ഇക്കാര്യം സനൂപിനോട് പങ്കുവച്ചപ്പോള്‍ സനൂപും അത്ഭുതപ്പെട്ടു. ആരെയും അറിയിക്കാതെയും ആരും അറിയാതെയും അപ് ലോഡ് ചെയ്തഒരു പ്രോഗ്രാമിന് ആയിരം പ്രേക്ഷരോ.സംശയനിവര്‍ത്തിക്കായി സനൂപു നോക്കിയപ്പോഴും എണ്ണത്തില്‍ വ്യത്യാസമില്ല. അതോടെ ദൈവം ഇതിലൂടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ദൈവം യുട്യൂബിലൂടെയുള്ള ദൈവവചനപ്രഘോഷണം ആഗ്രഹിക്കുന്നുണ്ടെന്നും വ്യക്തമാകുകയായിരുന്നു.തുടര്‍ന്ന് പ്രാര്‍ത്ഥനാപൂര്‍വ്വം ഫാ. മാത്യുവും അനുവാദം നല്കി യൂട്യൂബ് പ്രഭാഷണങ്ങള്‍ അപ ലോഡ് ചെയ്യുന്നതിനായി.

    ഇന്ന് അനുഗ്രഹയിലെ ഒരു വചനശുശ്രൂഷ ഏറ്റവും കുറഞ്ഞത് ഒരു ലക്ഷം പേരെങ്കിലും ലൈവായി കാണുന്നുണ്ട്. ലോകത്തിന്റെ വിവിധയിടങ്ങളില്‍ അച്ചന്റെ പ്രഭാഷണങ്ങളിലൂടെ ദൈവസ്‌നേഹം തിരിച്ചറിയുകയും ജീവിതം നവീകരിക്കപ്പെടുകയും ചെയ്തവര്‍ ആയിരങ്ങളാണ്.

    സനൂപിന്റെ സാക്ഷ്യത്തിന് നൂറുകണക്കിന് പ്രതികരണങ്ങളാണ് ഇതിനകം ലഭിച്ചുകഴിഞ്ഞത്. എല്ലാവരും ആശംസിച്ചത് ഒന്നുമാത്രം.

    നന്ദി സനൂപ്.. കാരണം സനൂപ് വഴിയാണല്ലോ മാത്യുഅച്ചനെക്കുറിച്ച് ലോകം അറിഞ്ഞത്. പുതിയ തലമുറയ്ക്ക് സനൂപ് എന്നും ഒരു മാതൃകയായി മാറട്ടെ.

    പ്രിയപ്പെട്ട മാത്യു അച്ചാ വരുംകാലങ്ങളില്‍ കൂടുതല്‍ ശക്തിയോടെ അങ്ങയെ ദൈവമെടുത്ത് ഉപയോഗിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി മരിയന്‍പത്രം ആശംസിക്കുന്നു, പ്രാര്‍തഥിക്കുന്നു.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!