Friday, November 8, 2024
spot_img
More

    പുതിയ വിശുദ്ധരില്‍ നാലുപേരും വനിതകള്‍

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ നാളെ അഞ്ചു പുണ്യജീവിതങ്ങളെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തി പ്രതിഷ്ഠിക്കുമ്പോള്‍ അതില്‍ മറിയം ത്രേസ്യഉള്‍പ്പടെ നാലുപേരും വനിതകളാണ്. സിസ്റ്റര്‍ ജിയൂസിപ്പിന വന്നിനി, സിസ്റ്റര്‍ മാര്‍ഗിരിറ്റ ബേയ്‌സ, സിസ്റ്റര്‍ ഡല്‍സ് ലോപ്പേസ് പോന്തേസ് എന്നിവരാണ് അവര്‍.

    പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സ്വിസ് അല്മായ വനിതയും സ്റ്റിഗ്മാറ്റിസ്റ്റുമാണ് മാര്‍ഗിരിറ്റ. തുന്നല്‍പ്പണിക്കാരിയായി ലളിതമായ ജീവിതം നയിച്ചുവന്നിരുന്ന അവര്‍ ക്രിസ്തുവിന് വേണ്ടി മാത്രം ജീവിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയ വ്യക്തിയായിരുന്നു. കാന്‍സര്‍ രോഗിയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ സുഖപ്പെടുന്നതിലേറെ അത് സഹിക്കാന്‍ ശക്തി നല്കണമേയെന്നായിരുന്നു അവള്‍ പ്രാര്‍ത്ഥിച്ചിരുന്നത്. എന്നാല്‍ പിയൂസ് ഒമ്പതാമന്‍ മാര്‍പാപ്പ മാതാവിന്റെ അമലോത്ഭവത്വം വിശ്വാസസത്യമായിപ്രഖ്യാപിച്ച ദിവസം അത്ഭുതകരമായി മാര്‍ഗരീറ്റ സുഖം പ്രാപിച്ചു.

    അനാഥത്വത്തിന്റെ ബാല്യകാലമായിരുന്നു ജിയൂസിപ്പിന വന്നീനിക്കുണ്ടായിരുന്നത്. ചെറുപ്രായത്തില്‍ തന്നെ അപ്പനും അമ്മയും അവള്‍ക്ക് നഷ്ടമായി. ഡോട്ടേഴ്‌സ് ഓഫ് സെന്റ് കാമിലസ് എന്ന സഭാസ്ഥാപകയാണ് ജിയൂസിപ്പിന.

    രണ്ടുതവണ സമാധാനത്തിനുള്ള നോബൈല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യപ്പെട്ട വ്യക്തിയാണ് സിസ്റ്റര്‍ ഡല്‍സ് ലോപ്പേസ് പതിനാറാം വയസുമുതല്‍ ചാരിറ്റിപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയായിരുന്നു. 1992 ലായിരുന്നു മരണം. ഈ വിശുദ്ധയുടെ പുണ്യദേഹം ഇതുവരെയും അഴുകിയിട്ടുമില്ല. ബ്രസീലില്‍ നിന്നുള്ള ആദ്യ വനിതാ വിശുദ്ധയാണ് സിസ്റ്റര്‍ ഡല്‍സ് ലോപ്പേസ്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!