Thursday, March 20, 2025
spot_img
More

    കൂടത്തായി കേസ്; സാത്താന്‍ പൂജയിലേക്കും അന്വേഷണം

    കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പരയിലെ അന്വേഷണത്തിന്റെ വേരുകള്‍ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ജോളിയുടെ സാത്താന്‍ ആരാധകരുമായുള്ള ബന്ധത്തിലേക്കും നീളുന്നു. ചില തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

    കോഴിക്കോടും ഇടുക്കിയിലും സാത്താന്‍ ആരാധകരുടെ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ രണ്ടു സ്ഥലങ്ങളുമായും ജോളിക്ക് ബന്ധമുണ്ട്. അതുപോലെ സാത്താന്‍ പൂജാ സംഘത്തിലുള്ള വ്യക്തികളുമായി ജോളിക്ക് ബന്ധമുണ്ടായിരുന്നതിന്റെ വിശദവിവരങ്ങള്‍ പോലീസ് അന്വേഷിച്ചുവരുന്നു. എന്‍ഐടി കേന്ദ്രീകരിച്ചും സാത്താന്‍ആരാധകര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്‍ഐടി പ്രഫസറാണെന്ന് മറ്റുള്ളവരെ ജോളി ധരിപ്പിച്ചത് ഇതിന്റെ ഭാഗമാണോയെന്നും പോലീസ് സംശയിക്കുന്നു.

    ക്രിസ്തീയ വിശ്വാസത്തിന്റെ മര്‍മ്മപ്രധാനമായ വിശുദ്ധ കുര്‍ബാനയെ അവഹേളിക്കുന്നതടക്കമുള്ള നിരവധി ആഭിചാരകര്‍മ്മങ്ങള്‍ സാത്താന്‍ ആരാധനയുടെ ഭാഗമായുണ്ട്. ജോളി ഞായറാഴ്ചകളിലെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുകയും വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും ചെയ്യാറുണ്ടെന്നുമുള്ള വാര്‍ത്തകള്‍ ഇതിനോട് ചേര്‍ത്തുവായിക്കേണ്ടിയിരിക്കുന്നു. കൂദാശ ചെയ്ത വിശുദ്ധ കുര്‍ബാന സാത്താന്‍ ആരാധകര്‍ക്ക് വില്ക്കുന്ന പല സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

    താമരശ്ശേരി രൂപതയിലെ ഒരുഇടവകയില്‍ നിന്ന്ഒരു വിശേഷദിവസം വിശുദ്ധ കുര്‍ബാന കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച ചെറുപ്പക്കാരനെ വിശ്വാസികള്‍ പിടികൂടിയ സംഭവം ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!