Sunday, October 6, 2024
spot_img
More

    ദൈവഹിതം എങ്ങനെ തിരിച്ചറിയും?


    എല്ലാവരും അതാണാഗ്രഹിക്കുന്നത്. ദൈവഹിതം. പക്ഷേ ദൈവഹിതം തിരിച്ചറിയാന്‍ വളരെ എളുപ്പമാണ് എന്നതാണ് സത്യം . എങ്ങനെയാണെന്നല്ലേ..?

    ഇതാ ചില എളുപ്പവഴികള്‍

    1 തുടര്‍ച്ചയായ കുമ്പസാരം
    തുടര്‍ച്ചയായ കുമ്പസാരം നമ്മെ പാപങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്തും. അത് ദൈസ്വരം തിരിച്ചറിയാന്‍ നമുക്ക് അവസരമൊരുക്കുകയും ചെയ്യും

    2 സഭയോട് ചേര്‍ന്നുനില്ക്കുക

    സഭയോടും സഭാപ്രബോധനങ്ങളോടും ചേര്‍ന്നുനില്ക്കുക. സഭയുടെ പ്രബോധനങ്ങള്‍ക്കനുസരിച്ച് ജീവിക്കുക. സഭയുടെ അവിഭക്തഭാഗമാകുക. ഇതും ദൈവസ്വരം തിരിച്ചറിയാനുള്ള വഴിയാണ്.

    3 തിരുവചനവായന

    തിരുവചന വായന ജീവിതത്തിന്റെ ഭാഗമാക്കുക. അത് നമുക്ക് ജ്ഞാനം നല്കും. ജീവിതത്തില്‍ മുന്നോട്ട് ചരിക്കാന്‍ ശക്തി നല്കും. അതാവട്ടെ ദൈവഹിതപ്രകാരമായിരിക്കുകയും ചെയ്യും

    4 ദൈവസ്വരം കേള്‍ക്കാന്‍ സമയം കണ്ടെത്തുക

    തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ നമ്മില്‍ പലര്‍ക്കും ദൈവസ്വരം കേള്‍ക്കാന്‍ സമയം ലഭിക്കാറില്ല. നാം നമ്മുടെ പദ്ധതിക്കനുസരിച്ച് ജീവിക്കാന്‍ തത്രപ്പെടുകയാണ്. പക്ഷേ ഇനി അത് നിര്‍ത്തി ദൈവസ്വരം കേള്‍ക്കാന്‍ ഇത്തിരി സമയം നീക്കിവയ്ക്കൂ. നാം എന്താണ് ചെയ്യേണ്ടതെന്ന് ദൈവം നമുക്ക് പറഞ്ഞുതരും. അത് ദൈവത്തിന്റെ ഇഷ്ടപ്രകാരമുള്ളതുമായിരിക്കും.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!