മാനന്തവാടി: സി്സ്റ്റര്‍ ലൂസി കളപ്പുരയെ എഫ്‌സിസി സന്യാസിനി സമൂഹത്തില്‍ നിന്നു ഡിസ്മിസ് ചെയ്യാനുള്ള അധികാരം എഫ്‌സിസി സഭയുടെ മദര്‍ ജനറലിനും ജനറല്‍ കൗണ്‍സിലിലുമാണ് നിക്ഷിപ്തമായിരിക്കുന്നത് എന്നും അതിന് നിയതമായ നടപടിക്രമം എഫ്‌സിസി സന്യാസിനി സമൂഹത്തിന്റെ നിയമാവലിയില്‍ നിഷ്‌ക്കര്‍ഷിക്കുന്നുണ്ട് എന്നും ഈ നിയമാവലിക്കനുസൃതമായി ജീവിച്ചുകൊള്ളാമെന്ന് വ്രതം വഴി ദൈവതിരുമുമ്പാകെ വാഗ്ദാനം ചെയ്തുകൊണ്ടാണ് സിസ്റ്റര്‍ ലൂസി കളപ്പുര പ്രസ്തുത സന്യാസസമൂഹത്തിലെ അംഗമായിരിക്കുന്നതെന്നും ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് സന്യാസിനി സമൂഹം പുറപ്പെടുവിടുവിച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.
എഫ്‌സിസി സന്യാസിനി സമൂഹത്തില്‍ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ വത്തിക്കാന്‍ പൗരസ്ത്യ തിരുസംഘത്തിന് നല്കിയ അപ്പീല്‍ തള്ളിക്കളഞ്ഞ സാഹചര്യത്തില്‍ ് ഇത് സംബന്ധിച്ച് നല്കിയ വിശദീകരണ ക്കുറിപ്പിലാണ് എഫ്‌സിസി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സിസ്റ്റര്‍ ലൂസിയെ എഫ്‌സിസി സന്യാസിനി സമൂഹത്തില്‍ നിന്ന് ഡിസ്മിസ് ചെയ്യുന്നതിനുള്ള കാരണങ്ങള്‍ ഡിസ്മിസല്‍ ഡിക്രിയില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട് എന്നും സിസ്റ്റര്‍ലൂസിക്ക് നീതി എന്ന മ ുദ്രാവാക്യവുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നവര്‍ സിസ്റ്ററില്‍ നിന്നും ആ ഡിക്രി വാങ്ങി വായിക്കുവാന്‍ സ്‌നേഹബുദ്ധ്യാ അഭ്യര്‍ത്ഥിക്കുന്നുവെന്നും എഫ്‌സിസിയുടെ വിശദീകരണക്കുറിപ്പ് ആവശ്യപ്പെടുന്നു.
എഫ്‌സിസി സന്യാസിനി സമൂഹത്തില്‍ നിന്ന് മാത്രമാണ് സിസ്റ്റര്‍ ലൂസികളപ്പുരയെ പുറത്താക്കിയിരിക്കുന്നതെന്നും മറ്റേതൊരു കത്തോലിക്കാസഭാംഗത്തെപോലെയും സിസ്റ്റര്‍ ലൂസിക്ക് വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളുവാനും മറ്റ് കൂദാശകള്‍ സ്വീകരിക്കാനുമുള്ള അവകാശം ഉണ്ടായിരിക്കുമെന്നും വിശദീകരിച്ചിട്ടുമുണ്ട്.