പെനിസ്വല്‍വാനിയ: പെനിസ്വല്‍വാനിയായിലെ പ്രോലൈഫ് മെമ്മോറിയല്‍ കുരിശുകള്‍ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തി. 61 കുരിശുകളില്‍ 40 കുരിശുകളാണ് തകര്‍ക്കപ്പെട്ടത്. അതോടൊപ്പം സര്‍ജിക്കല്‍ അബോര്‍ഷനുകള്‍ നിര്‍ത്തലാക്കുക എന്ന ബോര്‍ഡും കാണാതായിട്ടുണ്ട്.
ഭീകരമായ സംഭവം എന്നാണ് ഇതേക്കുറിച്ച് മോണ്‍. ജോസഫ് ജെന്റില്‍ ഇടവകക്കാര്‍ക്ക് കത്തെഴുതിയത്. ഇടവകയിലുണ്ടായ രണ്ടാമത്തെ ആക്രമണമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
മതവിദ്വേഷത്തിന്റെ ഭാഗമായി പെടുത്തി പോലീസ് കേസെടുത്തിട്ടുണ്ട്. 40 സെക്യൂരിറ്റി ക്യാമറകള്‍ പള്ളി കോമ്പൗണ്ടില്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ ഹീനകൃത്യം ചെയ്തവരുടെ മാനസാന്തരത്തിനും അവരുടെ മാനസാന്തരത്തിനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും കത്തോലിക്കാ വിശ്വാസമനുസരിച്ചുള്ള പ്രബോധനങ്ങളുമായി താന്‍ മുന്നോട്ടുപോകുമെന്നും എല്ലാവരും ജീവന്റെ വക്താക്കളാകണമെന്നും കത്തില്‍ മോണ്‍. ജോസഫ് പറയുന്നു.