ബെല്‍ഫാസ്റ്റ്: നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ സ്വവര്‍ഗ്ഗവിവാഹത്തിനും ഗര്‍ഭച്ഛിദ്രത്തിനും നിയമപരമായ അനുവാദം. 2020ഫെബ്രുവരി മുതല്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ സ്വവര്‍ഗ്ഗവിവാഹവും ഏപ്രില്‍ മുതല്‍ അബോര്‍ഷനും നിയമവിധേയമാകും.
അബോര്‍ഷന്‍ ഇതിന് മുമ്പ് നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ അനുവദനീയമായിരുന്നത് അമ്മയുടെ ജീവന്‍ അപകടത്തിലാകുമ്പോഴോ അമ്മയ്ക്ക് ഗൗരവതരമായ മാനസികവും ശാരീരികവുമായ അപകടം സംഭവിക്കുമ്പോഴോ ആയിരുന്നു. നോര്‍ത്തേണ്‍ അയര്‍ലണ്ടിനെ സംബന്ധിച്ചിടത്തോളം വളരെ അപമാനകരമായ ദിവസമാണ് ഇത് എന്ന് പ്രോലൈഫ് പ്രവര്‍ത്തകര്‍ ഈ നിയമപരിഷ്‌ക്കരണത്തോട് പ്രതികരിച്ചു.
അബോര്‍ഷന്‍ സംബന്ധമായ നിയമങ്ങള്‍ മാറ്റിപ്പണിയുന്നതിനെതിരെ മതനേതാക്കള്‍ സംയുക്തമായി ഭരണാധികാരികള്‍ക്ക് കത്തെഴുതിയിരുന്നു. കത്തോലിക്ക സഭാ നേതാക്കളും ചര്‍ച്ച്ഓഫ് അയര്‍ലണ്ട്, മെത്തഡിസ്റ്റ് ചര്‍ച്ച്, പ്രിസ്ബിറ്റേറിയന്‍ ചര്‍ച്ച്, ഐറീഷ് ചര്‍ച്ച് മതനേതാക്കന്മാരാണ് സംയുക്തമായ പ്രസ്താവന നടത്തിയത്.
24 ആഴ്ചമുതല്ക്കുള്ള ഗര്‍ഭം നിയമപരമായി അബോര്‍ഷന്‍ ചെയ്യാനുള്ള അനുവാദം 1967 മുതല്‍ യുകെയില്‍ നിലവിലുണ്ട്. 2014 മുതല്‍ യുകെയില്‍ സ്വവര്‍ഗ്ഗവിവാഹവും നിയമവിധേയമാണ്.