കത്തോലിക്കര്‍ പരിശുദ്ധ മറിയത്തെ ഒരിക്കലും ആരാധിക്കുന്നില്ല. ആരാധന ദൈവത്തിന് മാത്രമുള്ളതാണെന്നാണ് കത്തോലിക്കര്‍ വിശ്വസിക്കുന്നത്. എന്നാല്‍ പരിശുദ്ധ മറിയത്തിന് കത്തോലിക്കര്‍ വലിയ പ്രാധാന്യവും ബഹുമാനവും സ്‌നേഹവും നല്കുന്നുണ്ട്. അത് മറ്റൊന്നും കൊണ്ടുമല്ല.
പരിശുദ്ധ മറിയം ദൈവത്തിന്റെ മാതാവ് ആയതുകൊണ്ടാണ്. ക്രിസ്തുവിനോടുള്ള യഥാര്‍ത്ഥ സ്‌നേഹത്തിന്റെയും വിധേയത്വത്തിന്റെയും ഏറ്റവും മികച്ച ഉദാഹരണമാണ് മറിയം.
ദൈവം അവളെ എല്ലാവിധ പാപങ്ങളില്‍ നിന്നും സംരക്ഷിച്ചു. ക്രിസ്തുവിനെ ലോകത്തിന് നല്കാന്‍ വേണ്ടി പരിശുദ്ധാത്മാവില്‍ നിന്നാണ് അവള്‍ ഗര്‍ഭം ധരിച്ചത്. മറിയത്തിന്റെ സമ്മതമാണ് ലോകരക്ഷ സാധ്യമാക്കിയത്. മനുഷ്യാവതാരം ഇല്ലായിരുന്നുവെങ്കില്‍ നമുക്ക് രക്ഷ ലഭിക്കുകയില്ലായിരുന്നു.
ദൈവഹിതത്തിന് പൂര്‍ണ്ണമായും കീഴടങ്ങിയതിന്റെ ഏറ്റവും സുന്ദരമായ മാതൃകയാണ് മറിയം. കത്തോലിക്കര്‍ ഒരിക്കലും മറിയത്തെ ക്രിസ്തുവിന് തുല്യമായി കാണുന്നില്ല. എന്നാല്‍ മറിയത്തെ കത്തോലിക്കര്‍ വണങ്ങുന്നുണ്ട്. അത് ക്രിസ്തുവിനോടുള്ള ബന്ധം കാരണമാണ്.