Saturday, January 25, 2025
spot_img
More

    ഇതാണ് കത്തോലിക്കന്റെ ഏറ്റവും ഇഷ്ടപ്പെട്ട പ്രാര്‍ത്ഥന

    കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാരതത്തിലെ കത്തോലിക്കരുടെ ഏറ്റവും ഇഷ്ടപ്പെട്ട പ്രാര്‍ത്ഥന ഏതാണെന്ന കാര്യത്തില്‍ ഒരു സര്‍വ്വേനടത്തിയിരുന്നു. അതില്‍ പങ്കെടുത്ത ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത് തങ്ങളുടെ പ്രിയപ്പെട്ട പ്രാര്‍ത്ഥന ജപമാലയാണ് എന്നായിരുന്നു.

    മറിയത്തോടുള്ള സ്‌നേഹത്തിലും ഭക്തിയിലുമാണ് കത്തോലിക്കര്‍ പ്രത്യേകിച്ച് ഭാരതീയരായ കത്തോലിക്കര്‍ വളര്‍ന്നുവരുന്നത് എന്നതാണ് ഇത് വെളിവാക്കുന്നത്. ഏറ്റവും എളുപ്പമായ പ്രാര്‍ത്ഥനയാണ് എന്നതിനൊപ്പം ജപമാല സ്വര്‍ഗ്ഗം നല്കിയ പ്രാര്‍ത്ഥനയുമാണ്. ദൈവാനുഭവം ഏറ്റവും എളുപ്പത്തില്‍ ലഭിക്കുന്ന പ്രാര്‍ത്ഥനയുമാണ്.

    മാതാവിനോടുള്ള വണക്കവും പ്രാര്‍ത്ഥനയും ഓരോ കത്തോലിക്കന്റെയും ജീവിതവുമായി അഭേദ്യമായ വിധത്തില്‍ ബന്ധപ്പെട്ടുകിടക്കുന്നുണ്ട്.

    എല്ലാ പ്രാര്‍ത്ഥനകളിലും വച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രാര്‍ത്ഥന ജപമാലയാണെന്നാണ് വിശുദ്ധ പത്താം പീയുസ് മാര്‍്പാപ്പയുടെ സാക്ഷ്യം. സന്തോഷത്തിലും ദു:ഖത്തിലുമെല്ലാം ജപമാല തന്റെ കൂടെയുണ്ടായിരുന്നുവെന്നാണ് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ അനുഭവവും സാക്ഷ്യവും. ജപമാല ആര് പ്രചരിപ്പിക്കുന്നുവോ അവര്‍ രക്ഷിക്കപ്പെട്ടിരിക്കും എന്ന് വാഴ്ത്തപ്പെട്ട ബര്‍ത്തലോ ലോംഗോ വിശ്വസിച്ചിരുന്നു.

    അതുകൊണ്ട് നമുക്ക് ജപമാല ഭക്തി പ്രചരിപ്പിക്കാം. ജപമാലയുടെ ഭക്തരാകാം. കുടുംബങ്ങളിലും കൂട്ടായ്മയിലും തനിച്ചുമെല്ലാം നമുക്ക് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാം. അതിരാവിലെ എണീറ്റ് കുടുംബാംഗങ്ങള്‍ ഒരുമിച്ച് കൊന്ത ചൊല്ലി പ്രാര്‍ത്ഥിക്കുന്ന ഒരുപിടി കുടുംബങ്ങള്‍ നമുക്ക് ചുറ്റിനുമുണ്ട്. ആ മാതൃക നമുക്കും പിന്തുടരാം. മാതാവിന്റെ അനുഗ്രഹം അതുവഴി നമുക്കും നമ്മുടെ കുടുംബത്തിനും ലഭിക്കുക തന്നെ ചെയ്യും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!