തിരുവനന്തപുരം: ജീവിതത്തിനും മരണത്തിനും ഇടയിലൂടെയുള്ള നൂല്പ്പാലത്തിലൂടെയുള്ള സഞ്ചാരത്തിന് ശേഷം വീണ്ടും ജീവിതത്തിന്റെ പച്ചപ്പിലേക്ക് മടങ്ങിയെത്തിയിരിക്കുന്ന ആര്‍ച്ച് ബിഷപ് ഡോഎം സൂസപാക്യം വിശ്വാസികള്‍ക്കും ദൈവജനത്തിനുമായി എഴുതിയിരിക്കുന്ന ഇടയലേഖനത്തിലെ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായി മാറിയിരിക്കുകയാണ്. ദൈവം എന്നെ എന്തിന് വീണ്ടും ഈ ജീവിതത്തിലേക്ക് കൊണ്ടുവന്നു എന്നും ആ ചോദ്യത്തിന് എനിക്ക് കി്ട്ടുന്ന ഉത്തരം കാരുണ്യവാനായ ദൈവത്തിന്റെ ഇഷ്ടം അതായത് നല്ലദൈവം എന്നെ ഏല്‍പിച്ച ദൗത്യം അവിടുത്തെ ആഗ്രഹത്തിന് അനുസരിച്ച് പൂര്‍ണ്ണമായും ഇനിയും നിറവേറിയിട്ടില്ല എന്ന തിരിച്ചറിവാണെന്നും അദ്ദേഹം പറയുന്നു.
മരണത്തില്‍ നിന്നുള്ള തിരിച്ചുവരവിനെ ദൈവികപദ്ധതിയായി കാണുന്ന അദ്ദേഹം താനൊരിക്കലും മരണത്തെ ഭയപ്പെടുന്നില്ല എന്നും വ്യക്തമാക്കുന്നുണ്ട്. എല്ലാ ദിവസവും നല്ല മരണത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.
ആംദ്‌ലമിന സന്ദര്‍ശനം കഴിഞ്ഞ് തിരികെയെത്തിയ ആര്‍ച്ച് ബിഷപ് സൂസപാക്യം ശ്വാസതടസവും അണുബാധയും മൂലം ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ആഴ്ചയിലാണ് അദ്ദേഹം ആശുപത്രിവാസം വെടിഞ്ഞത്. എങ്കിലും ഇപ്പോഴും വിശ്രമത്തിലാണ്.