പാലാരിവട്ടം: വിശുദ്ധരുടെ നാമകരണനടപടികളില്‍ അവരുടെ മാധ്യസ്ഥത്തിലൂടെ നടക്കുന്ന അത്ഭുതങ്ങളെയും നാമകരണനടപടികളെയും അശാസ്ത്രീയമെന്നും യുക്തിരഹിതമെന്നും അന്ധവിശ്വാസമെന്നും വ്യാഖ്യാനിക്കുന്ന സാഹചര്യത്തില്‍, അവയുടെ ശാസ്ത്രീയവും ദാര്‍ശനികവും ദൈവശാസ്ത്രപരവുമായ മാനങ്ങളെ വിശകലനം ചെയ്യുന്നതിന് വേണ്ടി കെസിബിസി സെക്രട്ടറിയേറ്റും കെസിബിസി ഐക്യജാഗ്രതാകമ്മീഷനും ചേര്‍ന്ന് സിംബോസിയം സംഘടിപ്പിക്കുന്നു.
വിശുദ്ധ നാമകരണ നടപടികളിലെ അത്ഭുതസൗഖ്യങ്ങള്‍ യുക്തിയും സത്യവും എന്ന വിഷയത്തില്‍ ഒക്ടോബര്‍ 29 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30 നാണ് സിംബോസിയം.
അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വൈസ് പ്രിന്‍സിപ്പല്‍ ഡോ. ആനന്ദ്കുമാര്‍, റവ.ഡോ അഗസ്റ്റിയന്‍ പാംപ്ലാനി, റവ. ഡോ റോയി ജോസഫ് കടുപ്പില്‍, നിഷ ജോസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
വിശുദ്ധ മറിയം ത്രേസ്യയുടെ വിശുദ്ധപദപ്രഖ്യാപനത്തോട് അനുബന്ധിച്ച് സോഷ്യല്‍ മീഡിയായില്‍ നടന്ന വിവാദങ്ങള്‍ക്ക് ഇത് മറുപടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.