പരുമല: 117 ാമത് പരുമല തിരുനാളിന് ഇന്ന് കൊടിയേറും. ഉച്ചകഴിഞ്ഞ് രണ്ടിന് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിക്കും.
തീര്‍ഥാടന വാരാഘോഷ പൊതു സമ്മേളനം മൂന്നു മണിക്ക് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യും. നിരണം ഭദ്രാസനാധിപന്‍ ഡോയ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അധ്യക്ഷനായിരിക്കും. വൈകുന്നേരം അഞ്ചിന് 144 മണിക്കൂര്‍ നീളുന്ന അഖണ്ഡപ്രാര്‍ത്ഥന നടക്കും. ഏഴിന് കണ്‍വന്‍ഷന്‌റെ ഉദ്ഘാടനം ഡോ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത നിര്‍വഹിക്കും.
നവംബര്‍ 1,2 തീയതികളിലാണ് പ്രധാന തിരുനാള്‍.