Monday, March 17, 2025
spot_img
More

    ‘ അബോര്‍ഷന്‍ അനുകൂലികള്‍ ദിവ്യകാരുണ്യം സ്വീകരിക്കുന്നത് മാരകപാപം’


    ബെല്‍ഫാസ്റ്റ്: അബോര്‍ഷന്‍ അനുകൂലികളായവര്‍ ദിവ്യകാരുണ്യം സ്വീകരിക്കരുതെന്നും അബോര്‍ഷനെ പിന്തുണയ്ക്കുന്നവര്‍ക്ക് വോട്ട് ചെയ്യരുതെന്നും ഫാ. പാട്രിക് മക് കാഫെര്‍റ്റി. ബെല്‍ഫാസ്റ്റിലെ കോര്‍പ്പസ് ക്രിസ്റ്റി ദേവാലയത്തിലെ വികാരിയാണ് ഇദ്ദേഹം.

    അബോര്‍ഷന്‍ നിയമങ്ങള്‍ ഉദാരമാക്കിക്കൊണ്ടുള്ള നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തിലാണ് അച്ചന്റെ പ്രതികരണം. വിശ്വാസിയായ ഒരു കത്തോലിക്കനായിരിക്കെ പരസ്യമായി അബോര്‍ഷനെ അനുകൂലിച്ചുകൊണ്ട് പ്രത്യക്ഷപ്പെടുന്നത് ന്യായീകരിക്കത്തക്കതല്ല. അത്തരം ആളുകള്‍ ദയവായി ദിവ്യകാരുണ്യം സ്വീകരിക്കരുത്.

    ഇനി അവര്‍ദിവ്യകാരുണ്യം സ്വീകരിക്കുകയാണെങ്കില്‍ മാരകപാപമായിരിക്കും ചെയ്യുന്നത്. കര്‍ത്താവിന്റെ മേശയില്‍ നിന്ന് ഭക്ഷണം സ്വീകരിക്കുന്നവര്‍ കൃപയോടെയും യോഗ്യതയോടെയുമായിരിക്കണം. അച്ചന്‍ ഓര്‍മ്മിപ്പിച്ചു.

    നല്ലവരായ എല്ലാ കത്തോലിക്കരെയും ക്രൈസ്തവരെയും നന്മയുള്ള എല്ലാവരെയും മനുഷ്യജീവന്റെ മൂല്യത്തിന് വേണ്ടി നിലയുറപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. എന്നാല്‍ വൈദികന്റെ അഭിപ്രായത്തോട് പ്രോലൈഫ് നയം പിന്തുടരുന്ന കത്തോലിക്കര്‍ക്ക് പോലും നീരസമാണുള്ളതെന്ന് ഡോളേഴ്‌സ് കെല്ലി പറയുന്നു. എസ്ഡിഎല്‍പിയിലെ എംഎല്‍എ ആണ് കെല്ലി.

    കാനോന്‍ ലോയെക്കുറിച്ച് എനിക്ക് കൂടുതലായി അറിയില്ലെങ്കിലും ദിവ്യകാരുണ്യം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ റോമില്‍ നിന്നാണ് ഉണ്ടാവേണ്ടതെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് കെല്ലി പറയുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!