ലൈഷെസ്റ്റര്‍: ലോകത്തില്‍ എവിടെയും മതപീഡനം വ്യാപകമാകുമ്പോഴും അതില്‍ ഏറ്റവും മുമ്പന്തിയിലുള്ളത് ഏഷ്യയാണെന്ന് പുതിയ റിപ്പോര്‍ട്ട്. ഏഷ്യയുടെ വിവിധ പ്രദേശങ്ങളിലും ക്രൈസ്തവമതപീഡനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഇസ്ലാമിക തീവ്രവാദം, ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകല്‍ എന്നിവയാണ് ക്രൈസ്തവമതപീഡനത്തിന് കാരണമായിരിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഏഷ്യന്‍ സന്ദര്‍ശനത്തിന് ഈ റിപ്പോര്‍ട്ടോടെ പ്രസക്തി വര്‍ദ്ധിച്ചിരിക്കുകയാണെന്നാണ് നിരീക്ഷണങ്ങള്‍.
അടുത്ത മാസമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ജപ്പാന്‍, തായ്‌ലാന്റ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്. തന്റെ പാപ്പകാലത്ത് മുന്‍ഗണന നല്കുന്നത് ഏഷ്യയ്ക്കാണെന്നും പാപ്പ പറഞ്ഞിട്ടുണ്ട്. കത്തോലിക്കാ പ്രാതിനിധ്യം ഈ രണ്ടു രാജ്യങ്ങളിലും ഒരു ശതമാനത്തില്‍ താഴെയാണ്. തായ്‌ലാന്റ് ബുദ്ധമതത്തിന് മേല്‍ക്കോയ്മയുള്ള രാജ്യമാണ്. ജപ്പാനില്‍ 17 ാം നൂറ്റാണ്ടില്‍ ഭീകരമായ രീതിയില്‍ ക്രൈസ്തവമതപീഡനം നടന്നിരുന്നു.