Friday, November 22, 2024
spot_img
More

    ദൈവത്തെ കൂട്ടുകാരനാക്കുന്പോള്‍ സംഭവിക്കുന്നത്…


    “കര്‍ത്താവേ, ഇതാ, അങ്ങു സ്‌നേഹിക്കുന്നവന്‍ രോഗിയായിരിക്കുന്നു എന്നു പ റയാന്‍ ആ സഹോദരിമാര്‍ അവന്‍െറ അടുക്കലേക്ക്‌ ആളയച്ചു……
    യേശു മര്‍ത്തായെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്‌നേഹിച്ചിരുന്നു……

    (യോഹന്നാന്‍ 11 : 3-5)..

    1. ഇതു പോലെ ദൈവം വ്യക്തിപരമായി എന്നെ സ്നേഹിക്കുന്നു എന്ന് പറയാൻ നമുക്ക് കഴിയും.

    2.. എന്റെ കാര്യങ്ങൾ കൃത്യമായി ദൈവത്തിന് അറിയാമെന്ന ബോധ്യം നമുക്കുണ്ടാകും.

    3. എന്റെ കാര്യത്തിൽ കരുതലുള്ള ഒരു കൂട്ടുകാരനാണ് ദൈവം എന്ന അവബോധം നമുക്കുണ്ടാകും.

    4.. ദൈവം ഒരു കൂട്ടുകാരനാണെങ്കിൽ.. കൂട്ടുകാരനോടൊപ്പം സമയം ചിലവഴിക്കാൻ ഞാൻ സമയം കണ്ടെത്തും.

    5. വീട്ടിൽ വ്യക്തിപരമായ പ്രാർത്ഥനയിലൂടെയും ദേവാലയത്തിൽ ദിവ്യബലിയിലൂടെയും ദിവ്യകാരുണ്യ ആരാധനയിലൂടെയും കൂടുതൽ സമയം കൂട്ടുകാരനായ ദൈവത്തോടൊപ്പം ചിലവഴിക്കും

    6. കൂട്ടുകാരനായ ഈശോയെ വേദനിപ്പിക്കാനിടയായാൽ ഉടനെ തന്നെ കുമ്പസാരത്തിലൂടെ സ്നേഹ ബന്ധം പുതുക്കും

    7.. ഇപ്രകാരമൊരു കൂട്ടുകാരനാണ് ദൈവമെങ്കിൽ കേവലം ആശ്വാസം പ്രതീക്ഷിക്കുന്നിടത്ത് ആനന്ദമായി… അതിലേറെ അത്ഭുതമായി ദൈവം കടന്നു വരും…

    അതാണ് ലാസറിന്റെ ജീവിതത്തിലൂടെ ദൈവം നമ്മോടു പറയുന്നത്..
    പ്രതീക്ഷകൾ നഷ്ടപ്പെടുന്നിടത്ത് പ്രത്യാശയുടെ പുതുനാമ്പുകളുമായി ദൈവം ശക്തമായി കടന്നു വരും..

    മറ്റുള്ളവരുടെ മുമ്പിൽ തലകുനിച്ചു നിൽക്കാനല്ല… അഭിമാനത്തോടെ തലയുയർത്തി നിൽക്കാനാണ് ദൈവമാകുന്ന കൂട്ടുകാരൻ നമ്മെ സഹായിക്കുക..
    അതിന് നാം ചെയ്യേണ്ടത് ഒന്നു മാത്രം..ദൈവത്തെ കൂട്ടുകാരനാക്കുക..

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!