Sunday, October 13, 2024
spot_img
More

    അമേരിക്കയുടെ മുന്‍ വൈസ് പ്രസിഡന്റിന് ദിവ്യകാരുണ്യം നിഷേധിച്ചു


    വാഷിംങ്ടണ്‍:മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന് സൗത്ത് കരോലിന കത്തോലിക്കാ ഇടവകവികാരി ഞായറാഴ്ച ദിവ്യകാരുണ്യം നിഷേധിച്ചു. ജോയുടെ അബോര്‍ഷന്‍ സംബന്ധമായ നിലപാടുകളാണ് ദിവ്യകാരുണ്യം നിഷേധിച്ചതിന് കാരണം. അബോര്‍ഷന്‍ നിയമവിധേയമാക്കണമെന്ന നിലപാടുള്ള വ്യക്തിയാണ് ഇദ്ദേഹം.

    സെന്റ് അന്തോണി കത്തോലിക്കാ ദേവാലയ വികാരി ഫാ. റോബര്‍ട്ട് മോറിയാണ് ജോയ്ക്ക് ദിവ്യകാരുണ്യം നിഷേധിച്ചത്. ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കൂടിയാണ് ജോ ബൈഡന്‍. ഫ്‌ളോറന്‍സ് മോര്‍ണിങ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരി്ക്കുന്നത്.

    പിന്നീട് ഇതേക്കുറിച്ച് വൈദികന്റേതായ പ്രഖ്യാപനവുമുണ്ടായി. ഖേദകരമെന്ന് പറയട്ടെ മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന് എനിക്ക് ദിവ്യകാരുണ്യം നിഷേധിക്കേണ്ടതായി വന്നു. ദിവ്യകാരുണ്യം നമ്മള്‍ ദൈവത്തില്‍ ഒന്നാണ് എന്നാണ് അര്‍ത്ഥമാക്കുന്നത്. നമ്മുടെ പ്രവൃത്തികള്‍ അത് പ്രതിഫലിപ്പിക്കുന്നു. എന്നാല്‍ ഒരു വ്യക്തി അബോര്‍ഷന് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ അയാള്‍ സഭാപ്രബോധനങ്ങള്‍ക്ക് വെളിയിലാണ്. അച്ചന്‍ വ്യക്തമാക്കുന്നു.

    വൈദികനാകുന്നതിന് മുമ്പ് 14 വര്‍ഷം അഭിഭാഷകനായിരുന്നു ഫാ. റോബര്‍ട്ട്. നോര്‍ത്ത് കരോലിനായിലെ എണ്‍വയണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി ആന്റ് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എനര്‍ജിയില്‍ ഏഴുവര്‍ഷം നിയമം അഭ്യസിക്കുകയും ചെയ്തിട്ടുണ്ട്.

    എന്റെ പ്രാര്‍ത്ഥനകളില്‍ ബൈഡനുണ്ടായിരിക്കുമെന്ന് രേഖപ്പെടുത്താനും ഫാ. റോബര്‍ട്ട് മറന്നില്ല.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!