Monday, March 17, 2025
spot_img
More

    “സകല വിശുദ്ധരുടെയും സകല മരിച്ചവരുടെയും തിരുനാള്‍ ദിനങ്ങളില്‍ കുമ്പസാരിക്കുക”

    വത്തിക്കാന്‍ സിറ്റി: എല്ലാ കത്തോലിക്കരും സകല വിശുദ്ധരുടെയും സകല മരിച്ചവരുടെയും തിരുനാള്‍ ദിനങ്ങളില്‍ കുമ്പസാരം നടത്തണമെന്നും മരിച്ചുപോയവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും കര്‍ദിനാള്‍ മൗറിപിയാസെന്‍ഷ്യ. apostolic penitentiary യുടെ തലവനായ ഇദ്ദേഹം ഇറ്റാലിയന്‍ ഭാഷയില്‍ എഴുതിയ കത്തിലാണ് ഇക്കാര്യം ഓര്‍മ്മിപ്പിച്ചിരിക്കുന്നത്.

    ഈ വിശുദ്ധ ദിനങ്ങളില്‍ നാം കുമ്പസാരിക്കേണ്ടത് അത്യാവശ്യമാണ്. നമ്മള്‍ സന്തോഷത്തോടെ കുമ്പസാരം എന്ന കൂദാശയിലൂടെ ലഭിക്കുന്ന കൃപ നമ്മുടെ മരിച്ചുപോയ സഹോദരങ്ങള്‍ക്കുവേണ്ടി സ്വീകരിക്കണം നമ്മുടെ ഉപവിയില്‍ നിന്ന് മരിച്ചുപോയവര്‍ക്ക് ഇപ്പോഴും കൃപ സ്വീകരിക്കാനാവും. ഈ കൂദാശയിലൂടെയുള്ള കൃപകള്‍ എല്ലാ കത്തോലിക്കരും ഈ ദിവസങ്ങളില്‍ സ്വീകരിക്കണം. മരി്ച്ചുപോയവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും വേണം. അദ്ദേഹം കത്തില്‍ പറയുന്നു.

    സകലവിശുദ്ധരുടെയും തിരുനാള്‍ ഇന്നും സകല മരിച്ചവരുടെ തിരുനാള്‍ നാളെയുമാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!