Thursday, March 20, 2025
spot_img
More

    “ഉണ്ണീശോയുടെ സ്വന്തം” കുട്ടികള്‍ക്കായുള്ള ക്രിസ്മസ് നോമ്പുകാല പ്രാര്‍ത്ഥനാപുസ്തകം ഫിയാത്ത് മിഷനില്‍നിന്ന് സൗജന്യമായി വിതരണം ചെയ്യുന്നു


    തൃശൂര്‍: കുഞ്ഞുങ്ങളിലും കുട്ടികളിലും വിശ്വാസം വളര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ക്രിസ്മസിനെ വിശുദ്ധിയോടെ സ്വീകരിക്കാന്‍ സഹായിക്കുന്ന വിധത്തിലുള്ള ഉണ്ണീശോയുടെ സ്വന്തം എന്ന പ്രാര്‍ത്ഥനാപുസ്തകം ഫിയാത്ത് മിഷനില്‍ നിന്ന് പുറത്തിറങ്ങി. സുകൃതജപം, പുണ്യപ്രവൃത്തി, വചനപഠനം, അനുദിന വിശുദ്ധ കുര്‍ബാന, ഉണ്ണീശോയ്ക്കുള്ള സമ്മാനം തുടങ്ങിയ കാര്യങ്ങള്‍ മനോഹരമായി ചിത്രങ്ങള്‍ സഹിതം അവതരിപ്പിച്ചിരിക്കുന്ന ഈ പുസ്തകം സൗജന്യമായിട്ടാണ് വിതരണം ചെയ്യുന്നത്.

    കഴിഞ്ഞ വര്‍ഷം ഒരു ലക്ഷം കോപ്പി പുറത്തിറക്കിയിരുന്ന ഈ പുസ്തകം ഇത്തവണ അഞ്ചു ലക്ഷമാണ് പ്രസിദ്ധീകരിക്കുന്നത്. ഇടവക മതബോധനം, കുട്ടികളുടെ കൂട്ടായ്മകള്‍, സ്‌കൂളുകള്‍, സംഘടനകള്‍ എന്നിവിടങ്ങളിലെല്ലാം വിതരണം ചെയ്യാവുന്ന ഈ പുസ്തകം ആവശ്യമുള്ളവര്‍ നവംബര്‍ 15 ന് മുമ്പായി താഴെപറയുന്ന നമ്പരുകളില്‍ വിളിക്കേണ്ടതാണ്.

    ഫോണ്‍: 9020353035,9961550000

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!