സ്വര്‍ഗ്ഗം. എത്രയോ മനോഹരമായ പദമാണത്. ചെറുപ്പം മുതല്‌ക്കേ നമ്മള്‍ ആ വാക്ക് കേട്ടാണ് വളര്‍ന്നുവന്നത്. എന്നാല്‍ സ്വര്‍ഗ്ഗത്തിലെത്തുന്നതിനെക്കുറിച്ച് നമ്മില്‍ എത്ര പേര്‍ സ്വപ്‌നം കാണുന്നുണ്ട്? സ്വര്‍ഗ്ഗത്തെക്കുറിച്ച് നമ്മള്‍ ചിന്തിക്കുന്നുണ്ട്.?
മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധ സിപ്രിയന്‍ സ്വര്‍ഗ്ഗത്തെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു. അദ്ദേഹം സ്വര്‍ഗ്ഗത്തെ വിശേഷിപ്പിക്കുന്നത് കുടുംബാംഗങ്ങളും പ്രിയപ്പെട്ടവരും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്ന ഒരു സ്ഥല എന്നാണ്, അവിടെ നമ്മുക്കു മുന്നേ മരിച്ചുപോയവര്‍ നമ്മെ കാത്തിരിക്കുന്നു. അതില്‍ നമ്മുടെ മാതാപിതാക്കളുണ്ട്. കളിക്കൂട്ടുകാരുണ്ട്, ആത്മസ്‌നേഹിതന്മാരുണ്ട്, മക്കളുണ്ട്, ജീവിതപങ്കാളിയുണ്ട്, നമ്മെ ഒരുപാട് സ്‌നേഹിച്ചവരുണ്ട്, നമ്മെ ഒരുപാട് വേദനിപ്പിച്ച് മരണത്തിലൂടെ വേര്‍പിരിഞ്ഞുപോയവരുണ്ട്.
അവരെല്ലാം നമ്മെ കാത്തിരിക്കുകയാണ്. വീണ്ടും കാണാന്‍.. ഈ ഭൂമിയില്‍ വച്ചുപോലും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടുമുട്ടുമ്പോള്‍ നമുക്കുണ്ടാകുന്ന സന്തോഷം എത്രയോ അധികമാണ്. അപ്പോള്‍ സ്വര്‍ഗ്ഗത്തിലുള്ള ആ സമാഗമമോ? അത് വളരെ മനോഹരവും സുന്ദരവുമായ നിമിഷമായിരിക്കും.
അതുകൊണ്ട് മരിച്ചുപോയവരെയോര്‍ത്തോ മരിച്ചുപോകുമല്ലോയെന്നോര്‍ത്തോ നാം അധികമായി സങ്കടപ്പെടരുത്. നന്നായി ജീവിച്ചാല്‍ മരിച്ചാല്‍ നമുക്ക് സ്വര്‍ഗ്ഗത്തിലെത്തിച്ചേരാം. നമ്മുടെ പ്രിയപ്പെട്ടവരും അവിടെയുണ്ട്. ആ നിമിഷങ്ങള്‍ക്കുവേണ്ടി നമുക്ക് കാത്തിരിക്കാം.