നൈജീരിയ: ഫുലാനി ഹെര്‍ഡ്‌സ്‌മെന്‍ തട്ടിക്കൊണ്ടുപോയ ആറു സ്‌കൂള്‍ വിദ്യാര്‍്ത്ഥിനികളെയും രണ്ട് സ്‌കൂള്‍ സ്റ്റാഫിനെയും മോചിപ്പിച്ചു. ക്രൈസ്തവ മാനേജ് മെന്റ് നടത്തിയിരുന്ന സ്‌കൂളില്‍ നിന്നാണ് ഇവരെ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയത്. നിരവധി പീഡനങ്ങള്‍ക്ക് വിധേയരായ ഇവരെ മോചനദ്രവ്യം നല്കിയാണ് രക്ഷപ്പെടുത്തിയത്. ഒരു മാസം മുമ്പായിരുന്നു തട്ടിക്കൊണ്ടുപോയത്.
ഞങ്ങള്‍ക്കുവേണ്ടി ഒരുപാട്‌പേര്‍ പ്രാര്‍ത്ഥിച്ചു. ദേവാലയങ്ങളിലും മോസ്‌ക്കിലും പ്രാര്‍ത്ഥനകള്‍ നടന്നു. ഒടുവില്‍ ദൈവം ഞങ്ങളെ സഹായിച്ചു. മോചിതരായവരിലെ ഒരു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മോണിംങ് സ്റ്റാര്‍ ന്യൂസിനോട് പറഞ്ഞു. കുട്ടികളെ ഓരോ തവണയും ഫുലാനികള്‍ പീഡിപ്പിച്ചിരുന്നു. അവരുടെനിലവിളികള്‍ ഞങ്ങളുടെ കാതുകളിലുമെത്തിയിരുന്നു. ഞങ്ങളെ ഫോണ്‍വിളിച്ച് ആ നിലവിളികള്‍ അവര്‍ കേള്‍പ്പിക്കാറുണ്ടായിരുന്നു. ദ പഞ്ച് ന്യൂസ്‌പേപ്പര്‍ മറ്റൊരു അമ്മയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫുലാനികളുടെ ആക്രമണപരമ്പരയില്‍ പെട്ട് ആയിരക്കണക്കിന് ആളുകളാണ് കഴിഞ്ഞവര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടത്. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ കണക്കുപ്രകാരം 2011 മുതല്‍ ഫുലാനി സംഘര്‍ഷങ്ങളില്‍ കുറഞ്ഞത് 11,000 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. ബോക്കോ ഹാരമിന്റേതിനെക്കാള്‍ ആറിരട്ടിയാണ് കൊലപാതക നിരക്ക്് എന്നും നിരീക്ഷിക്കപ്പെടുന്നു.