കുടുംബജീവിതം നയിക്കുന്നവര്‍ക്ക് വിശുദ്ധരായി തീരാന്‍ കഴിയില്ലെന്ന ധാരണ പരക്കെയുണ്ട്.എന്നാല്‍ ആ വിശ്വാസം തെറ്റാണെന്ന് തെളിയിച്ച ഒരുപിടി വിശുദ്ധജീവിതങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.
വിശുദ്ധ ബേസില്‍ ദ എല്‍ഡറും സെന്റ് എമീലിയായുമാണ് അതില്‍ ഒരാള്‍.ഈ വിശുദ്ധ ദമ്പതികള്‍ ഒമ്പതുമക്കളെയാണ് വളര്‍ത്തിയത്. ബേസില്‍ ഒരു അഭിഭാഷകനും ആയിരുന്നുവെന്ന കാര്യവും മറക്കരുത്.
കൃഷിക്കാരനായ വിശുദ്ധ ഇസിദോറും ഭാര്യ മരിയായുമാണ് മറ്റ് രണ്ടുപേര്‍. ഈ ദമ്പതികള്‍ക്ക് ഒരു കുഞ്ഞേ ഉണ്ടായിരുന്നുള്ളൂ. അതാകട്ടെ ചെറുപ്രായത്തിലേ മരണമടയുകയും ചെയ്തു. അദ്ധ്വാനിയായ കുടുംബനാഥനായിരുന്നു ഇസിദോര്‍.
കൊച്ചുത്രേസ്യയുടെ മാതാപിതാക്കളായ സെലിന്റെയും മാര്‍ട്ടിന്റെയും കാര്യം പരക്കെ പ്രസിദ്ധമാണല്ലോ. ഇരുവരും മക്കളുടെ ദൈവവിളികളില്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കുകയും വിശുദ്ധജീവിതം നയിക്കുകയും ചെയ്തിരുന്ന മാതൃകാദമ്പതികളായിരുന്നു.
അതുപോലെ വിശുദ്ധ ജിയന്ന മോളയും പ്രസിദ്ധയായ ഒരു വീട്ടമ്മയാണ്.സ്വന്തം കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ജീവത്യാഗം വെടിഞ്ഞ വിശുദ്ധയായ വീട്ടമ്മയാണ് അവള്‍. ഇതൊക്കെ നമ്മോട് പറയുന്നത് കുടുംബജീവിതത്തിലും വിശുദ്ധജീവിതം സാധ്യമാണെന്ന് തന്നെയാണ്.
ഒരുപക്ഷേ കുടുംബജീവിതത്തോളം ഒരാളെവിശുദ്ധരാക്കാന്‍ പറ്റിയ സാഹചര്യമുള്ള ഒരിടവും ഉണ്ടായെന്നുംവരില്ല. ഇത്രയും സഹനവും വിശുദ്ധിയും ക്ഷമയും ത്യാഗവും ഉള്ള മറ്റൊരു ഇടം അല്ലെങ്കില്‍ പറയൂ.
എന്നിട്ടും എന്തുകൊണ്ടാണ് കുടുംബജീവിതം നയിക്കുന്ന നമുക്ക് വിശുദ്ധരാകാന്‍ കഴിയാത്തത്? ഓരോരുത്തരും ആ ചോദ്യത്തിന് ഉത്തരം സ്വയമേവ കണ്ടെത്തട്ടെ.