വെനീസ്: അമ്പതുവര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യമായുണ്ടായ വെള്ളപ്പൊക്കത്തിലും പേമാരിയിലും സെന്റ് മാര്‍ക്ക് ബസിലിക്ക പൂര്‍ണ്ണമായും വെള്ളത്തിലായി. ഇതിന് മുന്പ് 1966 ലാണ് ഇതുപോലൊരു വെള്ളപ്പൊക്കം ഉണ്ടായത്. അന്ന് സാര്‍വത്രികമായി വെള്ളപ്പൊക്കം നാശം വിതച്ചിരുന്നു.
ആറടിയോളം ഉയരത്തിലാണ് വെള്ളം. വെനീസിലെ പാത്രിയാര്‍ക്കയും സിറ്റിമേയറും ബസിലിക്കയുടെ നാശനഷ്ടങ്ങള്‍ പരിശോധിക്കാന്‍ സ്ഥലത്ത് എത്തിയിരുന്നു. മഴയ്ക്ക് ഏകദേശം ശമനം ഉണ്ടായപ്പോഴായിരുന്നു സന്ദര്‍ശനം.
ഗുരുതരമായി നാശനഷ്ടം സംഭവിച്ചിട്ടുണ്ട് എന്നാണ് മേയര്‍ വ്യക്തമാക്കിയത്. കാരിത്താസ് സേവനരംഗത്ത് ഇറങ്ങിയിട്ടുണ്ട്. സെന്റ് മാര്‍ക്ക് ബസിലിക്കയ്ക്ക് 926 വര്‍ഷത്തെ പഴക്കമുണ്ട്. ഇതിനിടയില്‍ ആറു തവണ മാത്രമേ ശക്തമായ വെള്ളപ്പൊക്കം ഇവിടെയുണ്ടായിട്ടുള്ളൂ.
എല്ലാവരുടെയും സഹായം ആവശ്യമുണ്ടെന്ന് ബസിലിക്ക സന്ദര്‍ശനത്തിന് ശേഷം മേയര്‍ മാധ്യമങ്ങളോട് സംസാരിക്കവെ അറിയിച്ചു.