Friday, January 3, 2025
spot_img
More

    21 ന് അയർലണ്ടിൽ പ്രത്യേക മരിയൻ പ്രദക്ഷിണം

    ഡബ്ലിൻ : ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന ഇന്റർ നാഷണൽ യൂത്ത് കോൺഫറസിനൊരുക്കമായി 21 ന് അയർലണ്ടിൽ പ്രത്യേക മരിയൻ പ്രദക്ഷിണം. മുപ്പത്തിമൂന്ന് ദിവസത്തെ മരിയൻ സമർപ്പണ പ്രാർത്ഥനാ യജ്‌ഞം വിവിധ രാജ്യങ്ങളിലെ ശുശ്രൂഷകരുടെ നേതൃത്വത്തിൽ നടന്നുവരുന്നു . ക്രിസ്തീയ വിശ്വാസപാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട് വർത്തമാന കാലത്തിന്റെ നന്മതിന്മകളെ വിവേചിച്ചറിയുവാൻ ,നാളെയുടെ വാഗ്ദാനമായ യുവജനതയെ ക്രിസ്തുമാർഗത്തിന്റെ പരിശുദ്ധാത്മ വഴിത്താരയിൽ നയിക്കാൻ ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്നുമുള്ള യുവതീയുവാക്കൾ പങ്കെടുക്കുന്ന ഇന്റർനാഷണൽ യൂത്ത് കോൺഫറൻസ് അയർലണ്ടിലെ ഡബ്ലിനിലാണ്  ഡിസംബർ 27 മുതൽ 30 വരെ നടക്കുക .
    അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക പ്രശസ്ത വചനപ്രഘോഷകൻ ഫാ.സേവ്യർ ഖാൻ വട്ടായിൽ നാലുദിവസത്തെ ധ്യാന ശുശ്രൂഷകളോടുകൂടിയ യൂത്ത് കോൺഫറൻസ് നയിക്കും.

    അപ്പസ്തോലിക് നൂൺഷ്യോ‌ ആർച്ച് ബിഷപ്പ് ജൂഡ് തദ്ദേവൂസ് ഒക്കോലോ, ബിഷപ്പ് അൽഫോൻസ് കുള്ളിനൻ, സീറോ മലബാർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ പങ്കെടുക്കുന്ന കോൺഫറൻസിൽ അഭിഷേകാഗ്നി മിനിസ്ട്രിയുടെ പ്രമുഖ വചന പ്രഘോഷകൻ ഫാ.സോജി ഓലിക്കലും ഫാ.വട്ടായിലിനൊപ്പംചേരും.
    യൂത്ത് കോൺഫറൻസിനൊരുക്കമായി മുപ്പത്തിമൂന്ന് ദിവസത്ത മരിയൻ സമർപ്പണ പ്രാർത്ഥനായജ്‌ഞം അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

    നവമ്പർ 21 ന് വ്യാഴാഴ്ച  പ്രത്യേക മരിയൻ ജപമാല പ്രദക്ഷിണം നടക്കും. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം യാചിച്ചുകൊണ്ട് അയർലണ്ടിലെ എല്ലാ സ്ഥലങ്ങളിലും അന്നേദിവസം മരിയൻ പ്രദക്ഷിണം എത്തിച്ചേരും.

    ഫാ.ഷൈജു നടുവത്താനിയിൽ, ശുശ്രൂഷകരായ  ജോസ് കുര്യാക്കോസ്, ഷിബു കുര്യൻ, ഐനിഷ് ഫിലിപ്പ് തുടങ്ങിയ പ്രമുഖരും ഭാഗമാകുന്ന യൂത്ത് കോൺഫറസിലേക്ക് www.afcmteamireland.org  എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.

    21 നടക്കുന്ന പ്രത്യേക മരിയൻ പ്രദക്ഷിണത്തിലേക്ക് സംഘാടകരായ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു .
    കൂടുതൽ വിവരങ്ങൾക്ക്
    സോണിയ 00353879041272
    ആന്റോ 00353870698898
    സിൽജു 00353863408825.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!