Sunday, December 22, 2024
spot_img
More

    മൊബൈല്‍ ആപ്പുമായി സീറോ മലബാര്‍ സഭ

    കൊച്ചി: സീറോ മലബാര്‍ സഭയിലെ എല്ലാ രൂപതകളെയും ഇടവകകളെയും വിശ്വാസികളെയും പരസ്പരം ബന്ധിപ്പിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ റെഡിയായി. സഭയുടെ ഇന്റര്‍നെറ്റ് മിഷനാണ് ആപ്ലിക്കേഷന് രൂപം നല്കിയിരിക്കുന്നത്.

    സഭാസംബന്ധമായ അറിയിപ്പുകളും വാര്‍ത്തകളും ഉള്‍പ്പടെ സമഗ്രവിവരങ്ങള്‍ ഈ ആപ്പിലൂടെ അറിയാന്‍ സാധിക്കും. അതുപോലെ സഭാസ്ഥാപനങ്ങള്‍, സന്യാസസമൂഹങ്ങള്‍, പ്രസ്ഥാനങ്ങള്‍ എന്നിവയെല്ലാം ഇതിലൂടെ അറിയാന്‍ കഴിയും. പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ ആപ്ലിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്യാം.

    രൂപതാ മെത്രാന് വൈദികരുമായോ വിശ്വാസികളമായോ സംഘടനകളുമായോ ആശയവിനിമയം നടത്താനും ഇടവകയില്‍ നിന്നോ രൂപതയില്‍ നിന്നോ വിശ്വാസികള്‍ക്ക് ആവശ്യമായ കൂദാശകള്‍ സംബന്ധിച്ചും മറ്റുമുള്ള സര്‍ട്ടിഫിക്കറ്റുകള്‍, അനുമതിപത്രങ്ങള്‍ എന്നിവ ലഭിക്കാനും മൊബൈല്‍ ആപ്ലിക്കേഷന്‍ ഭ്രാവിയില്‍ പയോജനപ്പെടും.

    ഇടവകകളില്‍ പേരും മൊബൈല്‍ നമ്പറും അനുബന്ധ വിവരങ്ങളും ചേര്‍ത്തിട്ടുള്ള എല്ലാവര്‍ക്കും ഇതിന്റെ സേവനം ലഭ്യമാകും, ആരാധനാക്രമം അനുസരിച്ചുള്ള ഓരോ ദിവസത്തെയും ബൈബിള്‍ ഭാഗങ്ങളും വചനസന്ദേശങ്ങളും ആപ്പിലൂടെ ലഭിക്കും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!