Thursday, March 13, 2025
spot_img
More

    ശുദ്ധീകരണസ്ഥലത്തെക്കുറിച്ച് എല്ലാ വിശ്വാസികളും ഈ മൂന്നു കാര്യങ്ങളെങ്കിലും അറിഞ്ഞിരിക്കണം

    ശുദ്ധീകരണസ്ഥലം എന്ന വാക്ക് എല്ലാ കത്തോലിക്കര്‍ക്കും പരിചിതമാ.യിരിക്കാം. പക്ഷേ അതേക്കുറിച്ച് പലരുടെയിടയിലും ചില ആശയക്കുഴപ്പങ്ങള്‍ നിലവിലുണ്ട്.ശുദ്ധീകരണസ്ഥലത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയില്ലെങ്കിലും താഴെപ്പറയുന്ന മൂന്നുകാര്യങ്ങളെങ്കിലും അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

    ക്രിസ്തുവിനെ പോലെയാകാന്‍ ആക്കിയെടുക്കുന്ന സ്ഥലമാണ്
    ശുദ്ധീകരണസ്ഥലം ഒരിക്കലും ശിക്ഷയുടെ സ്ഥലമല്ല. ശുദ്ധീകരിച്ചെടുക്കുന്ന സ്ഥലമാണ്. അതായത് ക്രിസ്തുവിനെപോലെയാകാന്‍ നമ്മുടെ മാലിന്യങ്ങളും കുറവുകളും പരിഹരിച്ച് ശുദ്ധീകരിച്ചെടുക്കുന്ന സ്ഥലം.

    ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കുവേണ്ടി നാം പ്രാര്‍ത്ഥിക്കണം

    ശുദ്ധീകരണത്തിലെ ആത്മാക്കളുടെ ശുദ്ധീകരണം എളുപ്പമാക്കാനും കാലാവധി കുറയ്ക്കാനും നമ്മുടെ പ്രാര്‍ത്ഥനകള്‍, ദാനധര്‍മ്മം തുടങ്ങിയവയ്ക്ക് കഴിയും. അതുകൊണ്ട് അവര്‍ക്കുവേണ്ടി നാം പ്രാര്‍ത്ഥിക്കണം

    ശുദ്ധീകരണാത്മാക്കള്‍ക്ക് നമുക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ കഴിയും

    ശുദ്ധീകരണാത്മാക്കള്‍ക്ക് തങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ കഴിയില്ലെങ്കിലും ഈശോയുടെ തിരുശരീരത്തിലെ അംഗങ്ങളെന്ന നിലയില്‍ നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ കഴിയും. ശുദ്ധീകരണാത്മാക്കളുടെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കാന്‍ അതുകൊണ്ട് ഒരിക്കലും മടിക്കരുത്, മറക്കരുത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!