ലണ്ടന്‍:യൂറോപ്പില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞവര്‍ഷം മാത്രം 325 ലേറെ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തുകഴിഞ്ഞു.ക്രൈസ്തവ ദേവാലയങ്ങള്‍, സെമിത്തേരികള്‍,ക്രൈസ്തവ പ്രതീകങ്ങള്‍ എന്നിവയാണ് ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് വിധേയമായത്.
യൂറോപ്പില്‍ വ്യാപകമായി ദേവാലയങ്ങളും സെമിത്തേരികളും നശിപ്പിക്കപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്തു. കൂടാതെ ക്രൈസ്തവരായ അഭയാര്‍ത്ഥികള്‍ നിരന്തരമായി പലവിധ ബുദ്ധിമുട്ടുകളിലൂടെയും കടന്നുപോകുന്നുണ്ട്. ഇതിനൊക്കെ പുറമേ ക്രൈസ്തവര്‍ നടത്തുന്ന ബിസിനസ് സ്ഥാപനങ്ങള്‍ സാമ്പത്തികമായി നശിപ്പിക്കപ്പെടുന്നുണ്ട് തെരുവു വചനപ്രഘോഷകര്‍ അറസ്റ്റ് ചെയ്യപ്പെടുന്നു. ധാര്‍മ്മികത വേണോ പ്രഫഷന് വേണോ എന്ന തരത്തിലുള്ള വെല്ലുവിളികളും അവര്‍ നേരിടുന്നു. കോളജുകാമ്പസുകളില്പോലും ക്രൈസ്തവകുട്ടികള്‍ നിശ്ശബ്ദരാക്കപ്പെടുന്നുണ്ട്. ഇന്റര്‍നാഷനല്‍ ടോളറന്സ്ഡേയോട് അനുബന്ധിച്ചാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
സ്ട്രാസ്ബര്‍ഗ് മാര്‍ക്കറ്റില്‍ ക്രിസ്മസ് ദിനത്തില്‍ നടന്ന ഭീകരാക്രമണം ഇതില്‍ എടുത്തുപറയേണ്ടതാണ്. അള്ളാഹു അക്ബര്‍ വിളിച്ചായിരുന്നു അന്ന് ഭീകരര്‍ ആക്രമണം നടത്തിയത്. ക്രിസ്തുമസ് മാര്‍ക്കറ്റില്‍ ആക്രമണം നടത്തിത് രണ്ടുതരത്തിലാണെന്ന നിരീക്ഷണവും റിപ്പോര്‍ട്ട് നടത്തുന്നു. ഒന്ന് ആള്‍ക്കൂട്ടം. രണ്ട് ക്രൈസ്തവബിംബങ്ങള്ക്കും ക്രൈസ്തവര്‍ക്കും നേരെയുള്ള ആക്രമണം.
ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന ആസൂത്രിതമായ ഇത്തരം ആക്രമണങ്ങളെക്കുറിച്ചുംഅതിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും യൂറോപ്പിലെ ഗവണ്മെന്റ് അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.