ഹോളിവുഡ് താരം മാര്‍ക്ക് വാല്‍ബര്‍ഗ് തന്റെ ക്രിസ്തീയ വിശ്വാസം തുറന്നുപറയുന്നതില്‍ ഒരിക്കലും വൈമുഖ്യം കാണിക്കാത്ത വ്യക്തിയാണ്. ക്രിസ്തീയ വിശ്വാസത്തിന്റെ പ്രചാരകനും പ്രഘോഷകനുമായി അദ്ദേഹം പലപ്പോഴും മാറിയിട്ടുണ്ട്. അദ്ദേഹം വിശ്വാസത്തെക്കുറിച്ച് പറഞ്ഞെഴുതുന്ന കുറിപ്പുകള്‍ വൈറലാകാറുമുണ്ട്.
അടുത്ത ദിവസങ്ങളില്‍ അദ്ദേഹംപങ്കുവച്ച ഒരു ഫോട്ടോയ്ക്കും കുറിപ്പിനും സംഭവിച്ചതും അതുതന്നെ. തനിക്കൊപ്പം പുഞ്ചിരി തൂകിയിരിക്കുന്ന ഫാ. യൂജിനെയും സുഹൃത്തുക്കളെയും പകര്‍ത്തിക്കൊണ്ടുളളതാണ് ആ ചിത്രം. നാലുപേരും സോഫയിലിരിക്കുകയാണ്. അച്ചന്‍ മാര്‍ക്കിന്റെ തൊട്ടടുത്താണ്. തങ്ങള്‍ക്കുവേണ്ടി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച വൈദികന് നന്ദി പറഞ്ഞുകൊണ്ടുള്ള കുറിപ്പില്‍ തന്റെ ആത്മീയ ജീവിതത്തിന്റെ വിജയരഹസ്യവും അദ്ദേഹം പങ്കുവയ്ക്കുന്നു. എന്തു സംഭവിച്ചാലും വിശുദ്ധ കുര്‍ബാനയ്ക്ക് ഒരിക്കലും മുടക്കം വരുത്താറില്ല എന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്.
തിരക്കിന്റെയും ജീവിതവ്യഗ്രതയുടെയും പേരു പറഞ്ഞ് വിശുദ്ധ കുര്‍ബാന മുടക്കാന്‍ യാതൊരു മനശ്ചാഞ്ചല്യവും ഇല്ലാത്ത നമുക്ക് ഹോളിവുഡിലെ സൂപ്പര്‍ സ്റ്റാറുകളിലൊന്നായ മാര്‍ക്ക് വാല്‍ബര്‍ഗ് നല്കുന്ന മാതൃക വിസ്മയകരം തന്നെ.