സൗത്ത് ബെന്‍ഡ്: സഭയിലെ എല്ലാ അംഗങ്ങളും പ്രത്യേകിച്ച് അല്മായര്‍ വിളിക്കപ്പെട്ടിരിക്കുന്നത് നവസുവിശേഷവല്‍ക്കരണത്തിന്റെ നേതാക്കളാകാനാണ് എന്ന് നോട്രഡാം കോണ്ഫ്രന്‍സ്. സഭയിലെ നേതൃത്വം എന്ന് പറയുന്നത് വെറും ഹയരാര്‍ക്കി മാത്രമല്ല എന്നും അല്മായ നേതൃത്വത്തിന് വലിയൊരു സ്ഥാനമുണ്ടെന്നും കോണ്‍ഫ്രന്‍സ് വിലയിരുത്തി.
ഭരണകേന്ദ്രത്തിന്റെ ചര്‍ച്ചകളിലും മീറ്റിങ്ങുകളിലും പങ്കെടുക്കുക മാത്രമല്ല അല്മായരുടെ ഉത്തരവാദിത്തം. അവര്‍ക്ക്അതിനപ്പുറം പങ്കും പങ്കാളിത്തവുമുണ്ട്. അല്മായ നേതൃത്തെ നാം പരിമിതപ്പെടുത്തരുത് സഹ ഉത്തരവാദിത്തം പങ്കിടേണ്ടവരാണ് അല്മായര്‍ എന്ന പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന് 2012 ലെ ഇന്റര്‍നാഷനല്‍ ഫോറം ഓഫ് കാത്തലിക് ആക്്ഷന്‍ അസംബ്ലിയില്‍ അഭിപ്രായപ്പെട്ട കാര്യവും കോണ്‍ഫ്രന്‍സ് ഓര്‍മ്മിപ്പി്ചു.
വൈദികരുടെ സഹകാരികളായി മാത്രം നില്‌ക്കേണ്ടവരല്ല അല്മായരെന്നാണ് പാപ്പ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടത്. വൈദികര്‍ക്കൊപ്പം അല്മായര്‍ക്കും സഹ ഉത്തരവാദിത്തങ്ങളുണ്ട്. ക്രിസ്തുവുമായുള്ള അഭിമുഖീകരണത്തിന് ആളുകളെ നയിക്കുകയും ക്രിസ്തുവിന്റെ രക്ഷയുടെ സന്ദേശം പ്രഘോഷിക്കുകയും ചെയ്യേണ്ടതാണ് സഭയുടെ ദൗത്യമെന്നാണ് പാപ്പ അന്ന് പറഞ്ഞത്. ഈ ദൗത്യം എല്ലാ കത്തോലിക്കര്‍ക്കും ഉള്ളതാണെന്നും കോണ്‍ഫ്രന്‍സ് ഓര്‍മ്മിപ്പിച്ചു.
ദൈവജനത്തില്‍ ഭൂരിപക്ഷവും അല്മായരാണ്. ന്യൂനപക്ഷങ്ങള്‍ അഭിഷേകം ചെയ്യപ്പെട്ട വൈദികര്‍ സേവനത്തിനായി നിയോഗിക്കപ്പെട്ടിരിക്കുന്നവരാണ്. സഭയില്‍ അല്മായരുടെ ദൗത്യത്തെക്കുറിച്ചും സ്ഥാനത്തെക്കുറിച്ചുമുള്ള ബോധ്യങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയുമാണ്. ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞ കാര്യങ്ങളും സമ്മേളനം ഉദ്ധരിച്ചു.