Friday, August 1, 2025
spot_img
More

    അജ്ഞാതന്‍ മൂന്നാം നിലയില്‍ നിന്ന് തള്ളിതാഴെയിട്ടു, പക്ഷേ മാലാഖമാര്‍ കൈകളില്‍ താങ്ങി. ഒരു അഞ്ചുവയസുകാരന്റെ അത്ഭുതകരമായ രക്ഷപ്പെടലിന്‍റെ കഥ

    ഏഴു മാസത്തെ ഇടവേളയ്ക്ക് ശേഷം ലാന്‍ഡെന്‍ ഫോഫ്മാന്‍ എന്ന അഞ്ചു വയസുകാരന്‍ സാധാരണ പോലെ നടന്നുതുടങ്ങി. അവന്‍ വീണ്ടും ജീവിതത്തിലേക്ക് ചുവടുവച്ചുതുടങ്ങി.

    മാലാഖമാര്‍ എന്നെ കൈകളില്‍ താങ്ങി, ഈശോയെന്നെ സ്‌നേഹിക്കുന്നു. താന്‍ പിന്നിട്ടുവന്ന അപകടത്തെക്കുറിച്ച് ലാന്‍ഡെന്‍ പറയുന്നത് ഇങ്ങനെയാണ്.

    ഇക്കഴിഞ്ഞ ഏപ്രില്‍ 12നായിരുന്നു ലാന്‍ഡെന്റെ ജീവിതത്തില്‍ അതുസംഭവിച്ചത്. മിനോസോറ്റയിലെ ഒരു മാളിന്റെ മൂന്നാം നിലയില്‍ നിന്ന് ഒരു അജ്ഞാതന്‍ അവനെ നാല്പതടി താഴ്ചയിലേക്ക് തള്ളിയിട്ടു.

    എല്ലാവരും കരുതിയത് കുട്ടി മരിച്ചുവെന്നാണ്. പക്ഷേ തന്നെ ആരോ താങ്ങിയതുപോലെയാണ് തോന്നിയതെന്നാണ് ലാന്‍ഡെന്‍ പറയുന്നത്. അത് മാലാഖയല്ലാതെ മറ്റാരുമല്ല എന്നും അവന്‍ വിശ്വസിക്കുന്നു.

    ലാന്‍ഡെന്‍ ജീവിതത്തെ സ്‌നേഹിക്കുന്നു ഈശോയെയും. അവന്റെ അമ്മ പറയുന്നത് അങ്ങനെയാണ്. ഒരു മില്യന്‍ ഡോളര്‍ കുട്ടിയുടെ ചികിത്സയ്ക്കുവേണ്ടി വന്നു. തലയോടിന് പരിക്കുപറ്റിയിരുന്നു. ശരീരത്തിന്റെ പലഭാഗങ്ങളും ഒടിയുകയും ചെയ്തിരുന്നു. എങ്കിലും ജീവന്‍ നഷ്ടപ്പെടാതെ മാലാഖമാര്‍ അവനെ താങ്ങുകയായിരുന്നു.

    മറ്റാരെയോ കൊല്ലാനായി എത്തിയതായിരുന്നു അക്രമി. പക്ഷേ അയാള്‍ കണ്ടത് ലാന്‍ഡെനെയാണ്. ഇപ്പോള്‍ അക്രമി 19 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുകയാണ്.

    ലാന്‍ഡെന്റെ ഈ സംഭവം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് കാവല്‍ മാലാഖയോട് നിരന്തരം പ്രാര്‍ത്ഥിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ്. മാലാഖമാരുടെ സംരക്ഷണം ആവശ്യപ്പെട്ടാല്‍ അവര്‍ നമ്മള്‍ അപകടത്തില്‍ പെടുമ്പോള്‍ ഓടി രക്ഷിക്കാനെത്തും. ലാന്‍ഡെന്റെ അനുഭവം നമ്മോട് പറയുന്നതും അതുതന്നെയാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!